ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം: മൂന്ന് പേര്‍ കസ്റ്റഡയില്‍

ജില്ലയിലെ വെള്ളിയാര്‍പുഴയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡയില്‍. സ്‌ഫോടക വസ്തു നിറച്ച കെണി ഒരുക്കിയ തോട്ടം തൊഴിലാളികളാണ് കസ്റ്റഡിയിലായത്. ഇതില്‍ ഒരാളുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

പാലക്കാട് വെള്ളിയാര്‍പുഴയില്‍ കഴിഞ്ഞ ദിവസമാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഇതിനും രണ്ട് ആഴ്ച മുമ്പ് ആനക്ക് സ്‌ഫോടനത്തില്‍ മുറിവേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക കടിച്ചതാണ് അപകടത്തിലെത്തിയതെന്നാണ് നിഗമനം. കൃഷിയടിത്തിലെത്തുന്ന പന്നികളെ ഓടിക്കാന്‍ തോട്ടം തൊഴിലാളികള്‍ സാധാരണ ഉപയോഗിക്കുന്ന പന്നി പടക്കമാണ് അപകടത്തിന് ഇടയാക്കിയത്.