പാളയം ഇമാമിൻറെ നിലപാടുകൾക്ക് പരക്കെ അംഗീകാരം; എറണാകുളത്ത് ഒരു പള്ളിയും തുറക്കില്ല: സംയുക്ത മഹല്ല് കമ്മിറ്റി

പാളയം ഇമാമിൻറെ നിലപാടിന് പിന്നാലെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന നിലപാടുമായി കൂടുതല്‍ പള്ളികള്‍ രംഗത്ത്. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പള്ളികള്‍ തുറക്കേണ്ടെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനിച്ചു. എരുമേലി മഹല് മുസ്ലീം ജമാഅത്തിന്‍റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കോഴിക്കോട് മൊയ്തീന്‍ പള്ളിയും ,നടക്കാവ് പള്ളിയും സമാന നിലപാട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ സുന്നി സംഘടനകളുടെ ആസ്ഥാനമായ അബ്റാര്‍ മസിജിദും തത്ക്കാലം തുറക്കില്ല. പുനലൂർ ആലഞ്ചേരി മുസ്‍ലീം ജമാഅത്തിന്‍റെ നിയന്ത്രണത്തിലുള്ള പള്ളികളും തുറക്കില്ല. തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ കാ തൊലിക്കാ സഭ പള്ളി തുറക്കണമെന്നവശ്യപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുക. പത്ത് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല.
ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശനം അനുവദിക്കും. വലിയമ്പലം വരെ മാത്രമാണ് പ്രവേശനം. എന്നാല്‍ പ്രസാദവും നിവേദ്യവും നല്‍കില്ല. ഒരു ദിവസം 60 വിവാഹങ്ങള്‍ വരെ നടത്താം. 50 പേരില്‍ കൂടുതല്‍ ഒരു കല്ലാണത്തിന് പാടില്ല.വിവാഹസമയത്തിനും രജിസ്ട്രേഷനുണ്ടാകും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 15ന് നിലവില്‍ വരും. അതുവരെ ദര്‍ശനത്തിന് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ശബരിമലയില്‍ മാസപൂജക്ക് വെര്‍ച്വല്‍ ക്യൂ മാത്രം ഉണ്ടാകും. മണിക്കൂറില്‍ 200 പേര്‍ക്ക് പ്രവേശനം ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിലെ ഭക്തര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.എന്നാൽ ശബരിമലയിലെ മേല്‍ശാന്തിമാര്‍ക്ക് 65 വയസ്സ് നിയന്ത്രണം ബാധകമായിരിക്കില്ല.

എന്നാൽ കേരളത്തിലെ ആരാധനാലയങ്ങൾ തുറക്കരുതെന്ന് ഐഎംഎ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ സ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആദ്യമായി ആയിരം കവിഞ്ഞു. ഇന്ന് 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1029 ആയി ഉയര്‍ന്നു. 762 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. രണ്ട് ലക്ഷത്തോളം ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വളരെ താഴ്ന്ന നിലയില്‍ എത്തി നില്‍ക്കെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ആളുകളുടെ വരവ് തുടങ്ങിയത്. 16 രോഗികള്‍ മാത്രം ചികിത്സയിലിരിക്കെയാണ് പുറത്തുനിന്ന് ട്രെയിന്‍ വഴിയും വിമാനം വഴിയും ആളുകള്‍ എത്തിത്തുടങ്ങിയത്. ഇതോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.

പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗബാധിതര്‍ വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. ഇതിനനുസരിച്ച് ക്വാറന്റീന്‍ സൗകര്യങ്ങളും ഏര്‍പെടുത്തിയിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗം പേരും പുറത്ത് നിന്ന് എത്തുന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരാത്തത് ആശ്വാസത്തിന് വക നല്‍കുന്നുവെങ്കിലും അതീവജാഗ്രത പുലര്‍ത്തണമെന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആരാധനാലയങ്ങൾ കൂടി തുറക്കുന്നതോടെ സംസ്ഥാനത്തിന് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ ഉയർച്ചയുണ്ടാക്കി മുന്നേറാനാവുമെന്ന് പ്രതീക്ഷിക്കുന്നു.എങ്കിലും മറ്റ് മതവ്യാപാരികളെ അപേക്ഷിച്ച് പക്വമായതും സ്വന്തം അനുയായികളെ കോവിഡ് പിടിപ്പിച്ച് കൊന്നിട്ടായാലും കാശുണ്ടാക്കണ്ട എന്ന നിലപാട് സ്വീകരിച്ച ഇസ്ലാം മതനേതാക്കൾ കോവിഡ് കാലത്ത് വേറിട്ട് നിൽക്കുകയും അഭിനന്ദനം അർഹിക്കുകയും ചെയ്യൂന്നു.