ശശി തരൂരിൻറെ കൂട്ടുകാരിയായ വിവാദ പാക് മാധ്യമ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെഹര്‍ തരാര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഏറെ വിവാദത്തിലായ മാധ്യമ പ്രവര്‍ത്തകയാണ് തരാര്‍. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം പാക്കിസ്ഥാനില്‍ 93983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെളളിയാഴ്ച 97 പേര്‍ രോഗം ബാധിച്ച് മരിച്ചു.