രാജ്യത്ത് 24 മണിക്കൂറിനിടെ 375 മരണം; 14,516 പുതിയ കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 14,516 പുതിയ കൊവിഡ് കേസുകള്‍. ഒറ്റ ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,95,048 ആയി . 24 മണിക്കൂറിനിടെ 375 പേര്‍ക്ക് വൈറസിനാല്‍ ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,948 ആയി. നിലവില്‍ 1,68,269 പേര്‍ ചികിത്സയിലാണ്. 2,13,831 പേര്‍ രോഗമുക്തരായി.

അതേ സമയം ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1,24,331 ആയി. സംസ്ഥാനത്ത് ഇതുവരെ 5,893 പേര്‍ രോഗം ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. ഇവിടെ 666 പേര്‍ മരിച്ചിട്ടുണട്. 26,141 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. 1,618 മരണങ്ങളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ട് പിറകെ ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 26,141 ആയി ഉയര്‍ന്നു. 1,618 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.