ആലപ്പുഴയിൽ വയോധികൻ സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്നു

കുടുംബവഴക്കിനെ തുടർന്ന് ആലപ്പുഴ കുമാരപുരത്ത് വയോധികൻ സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്നു. എരിക്കാവ് മൂന്നുകുളങ്ങരയിൽ ശ്രീകുമാരപിള്ളയെ ഭാര്യാ സഹോദരൻ കൃഷ്ണൻ നായർ ആണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മദ്യപിച്ചെത്തുന്ന ശ്രീകുമാര പിള്ള കാൻസർ രോഗിയായ ഭാര്യയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസവും ശ്രീകുമാര പിള്ള മദ്യപിച്ചെത്തി ഭാര്യയെ മർദിച്ചു. തുടർന്ന് വിവരമറിഞ്ഞെത്തിയ കൃഷ്ണൻ നായർ വഴക്കിനിടെ പിള്ളയെ വെട്ടികൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം തൃക്കുന്നപ്പുഴ പോലീസിൽ കീഴടങ്ങിയ കൃഷ്ണൻ നായരെ അറസ്റ്റ് ചെയ്തു.