കോട്ടയത്ത് ആശ്രയ കേന്ദ്രത്തിൽ ട്രസ്റ്റ് ഡയറക്ടറുടെ ഭർത്താവ് 21കാരിയെ പീഡിപ്പിച്ചതായി മുഖ്യമന്ത്രിക്ക് പരാതി

കോട്ടയം സാന്ത്വനം ആശ്രയ കേന്ദ്രത്തിൽ 21കാരിയെ പീഡിപ്പിച്ചതായി പരാതി. ട്രസ്റ്റ് ഡയറക്ടർ ആനി ബാബുവിന്‍റെ ഭർത്താവ് ബാബു വർഗീസ് പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. അശ്ലീല വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് കടന്നു പിടിച്ചെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

ആനി ബാബുവിന്‍റെ മാതാവിനെ പരിചരിക്കാൻ ആശ്രയ കേന്ദ്രത്തിലെ അന്തേവാസികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പതിവായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. സ്ഥാപനത്തിലെ 17 മുതിർന്ന പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ കോട്ടയം വനിതാ സെൽ അന്വേഷണം ആരംഭിച്ചു.