ടി.എ. മജീദ് പുരസ്‌ക്കാരം മന്ത്രി പി.തിലോത്തമന്

കേരളത്തിന്റെ ആദ്യ പൊതുമരാമത്ത് മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.എ.മജീദിന്റെ സ്മരണക്കായി ടി.എ മജീദ് സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ഇത്തവണ മന്ത്രി പി.തിലോത്തമന് സമ്മാനിക്കും. ഭക്ഷ്യമന്ത്രി എന്ന നിലയിലെ പ്രവർത്തനവും നേതൃപാടവവും പൊതുപ്രവർത്തകനെന്ന നിലയിലെ സംശുദ്ധ വ്യക്തിത്വവുമാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.

പ്രൊ.വിശ്വമംഗലം സുന്ദരേശൻ കൺവീനറായുള്ള സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. 6ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവാർഡ് സമ്മാനിക്കുമെന്ന് ടി.എ.മജീദ് സ്മാരക സമിതി പ്രസിഡന്റ് അഡ്വ.ജി.ആർ.അനിലും സെക്രട്ടറി ഇ.എം.റഷീദും അറിയിച്ചു.