പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി

പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ, ക്വാറന്റൈന്‍ ലംഘിച്ച് പോകാന്‍ ശ്രമിച്ചയാളെ ആരോഗ്യ പ്രവര്‍ത്തകര്‍ പിന്നാലെ ഓടി പിടികൂടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്നയാളാണ് കടക്കാന്‍ ശ്രമിച്ചത്.

സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് കൈകാലുകള്‍ ബാന്‍ഡേജും പ്ലാസ്റ്ററും മറ്റുമുപയോഗിച്ച് കെട്ടിയ ശേഷം സ്ട്രച്ചറില്‍ കിടത്തി ആംബുലന്‍സില്‍ കോഴഞ്ചേരിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.