രാജ്യത്ത് 24 മണിക്കൂറിനിടെ 24,897 കൊവിഡ് കേസുകള്‍; 487 പേര്‍ക്ക് ജീവൻ നഷ്ടമായി; വൈറസ് ബാധിതരുടെ എണ്ണം 7,67,296 ആയി

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി. നിലവില്‍ 2,69,789 പേര്‍ ചികിത്സയിലുണ്ട്. 4,76,978 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,129 ആയി.

മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയില്‍ 2,23,724 ആളുകളിലാണ് ഇതുവരെ രോഗം ബാധിച്ചത്. 1,23,192 പേര്‍ രോഗമുക്തരായി. 9,448 പേര്‍ മരിച്ചു. മുംബൈ, താനെ. പുണെ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍.

തമിഴ്നാട്ടില്‍ ഇതുവരെ 1,22,350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 74,167 പേര്‍ രോഗമുക്തരായി. 1,700 പേര്‍ രോഗബാധയേത്തുടര്‍ന്ന് മരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 1,04,864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 78,199 പേര്‍ രോഗമുക്തരായപ്പോള്‍ 3,213 പേര്‍ മരിച്ചു.