സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 204 പേർക്ക്; 112 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്. സംസ്ഥാനത്ത് ഇതാദ്യമായാണ് കൊവിഡ് കണക്ക് നാനൂറിലെത്തുന്നത്. 112 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമ്പർക്കത്തിലൂടെയുള്ള രോഗബാധ ഏറ്റവുമാധികം സ്ഥിരീകരിക്കുന്നതും ഇന്നാണ്. പുറത്ത് നിന്ന് വന്നവരേക്കാൾ സമ്പർക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതൽ. സമ്പർക്കത്തിലൂടെ 204 പേർക്കാണ് രോഗബാധ. വിദേശത്ത് നിന്നും വന്ന 123 പേർക്കും മറ്റു സംസ്ഥാനത്ത് നിന്നും വന്ന 51 പേർക്കും രോഗംബാധിച്ചു.

ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് 35, സി ഐ എസ് എഫ് 1, ബി എസ് എഫ് 2 എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.

പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്:

തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7.

നെഗറ്റീവ് ജില്ല തിരിച്ച്:

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3.

472 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇതുവരെ 24 മണിക്കൂറിനകം 11, 693 സാമ്പിളുകൾ പരിശോധിച്ചു. 152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 2,76,878 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4528 സാമ്പിളുകളുടെ ഫലം ഇനി വരാനുണ്ട്.

സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 70,112 സാമ്പിളുകൾ ശേഖരിച്ചതിൽ 66,132 സാമ്പിളുകൾ നെഗറ്റീവായി. നിലവിൽ 193 ഹോട്ട് സ്പോട്ടുകളാണുള്ളത്.