സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി; മരിച്ചവരുടെ എണ്ണം 28 ആയി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീന്‍ (63) ആണ് മരിച്ചത്. ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം.

മെഡിക്കൽ റപ്രസെന്റിറ്റേവായ ഇദ്ദേഹത്തിന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിനും പിന്നീട് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.