മാര്‍ക്സിൻറെ ‘മൂലധനം’ മാനവന്റെ ചരിത്രഗതിയിലെ ദിശാസൂചിയാണെന്ന് ഡോ.കെ.എൻ ഗണേഷ്

തൊഴിലാളിവര്‍ഗത്തിന് തങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ദിശാബോധം പകരാനുള്ള സൈദ്ധാന്തികചട്ടക്കൂട് ഉണ്ടാക്കാനാണ് മൂലധനത്തിന്റെ ആദ്യവാള്യം പുറത്തിറക്കിയതെന്ന് ഡോ. കെ എന്‍ ഗണേഷ്. സാമ്പത്തികശാസ്ത്ര താല്‍പ്പര്യത്തേക്കാള്‍ സാമൂഹികശാസ്ത്ര താല്‍പ്പര്യമായിരുന്നു ഈ രചനയിലേക്ക് മാര്‍ക്സിനെ നയിച്ചത്. ‘തത്വശാസ്ത്രത്തിന്റെ ദാരിദ്യ്രം’, ‘കൂലി വില ലാഭം’ തുടങ്ങിയ രചനകളിലൂടെ വികസിച്ചു കയറിയ ചിന്തയാണ് മൂലധനത്തിലേക്ക് നയിച്ചത്.

വിവിധ സമൂഹങ്ങളിലെ തൊഴിലാളികള്‍ക്ക് കൃത്യമായി ദിശയില്ലാത്ത കാലത്താണ് മൂലധനം രൂപപ്പെടുന്നത്. അത് എക്കാലത്തും മാനവന്റെ ചരിത്രഗതിയിലെ ദിശാസൂചിയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാർക്സിസ്റ്റ്‌ പഠന കോഴ്‌സിൽ ‘മൂലധനത്തിനൊരു ആമുഖം’ എന്ന വിഷയത്തിൽ ക്‌ളാസ് എടുക്കുകയായിരുന്നു ഡോ.കെ.എൻ ഗണേഷ്.

ഡോ.കെ.എൻ ഗണേഷ്.മാർക്സിന്റെ മൂലധനത്തെ പരിചയപ്പെടുത്തി സംസാരിക്കുന്നു: