ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായിക്കും എട്ടുവയസുകാരിയായ മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് സ്ഥീരീകരിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കേവിഡ് സ്ഥിരീകരിച്ചത്. അതേസമയം കുടുംബത്തിലെ മറ്റ് അംഗങ്ങളായ ജയ ബച്ചൻ, അഗസ്ത്യ നന്ത, നവ്യ നാവേലി നന്ത, ശ്വേതാ നന്ത എന്നിവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.