കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്ചാൻസലറായി നിയമിതനായ ഡോ എം.കെ ജയരാജിനെ അഖിലകേരള എഴുത്തച്ഛൻ സമാജം അനുമേദിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്ചാൻസലറായി നിയമിതനായ ആദ്യത്തെ എഴുത്തച്ഛൻ സമുദായാംഗം ഡോ. എം.കെ ജയരാജിനെ അഖിലകേരള എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിടണ്ട് Adv. PR സുരേഷ് ,സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ: TB വിജയകുമാർ,തൃശ്ശൂർ ജില്ലാ ജന.സെക്രട്ടറി  ജയകൃഷ്ണൻ ടി മേപ്പിള്ളി എന്നിവ൪ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് അനുമോദിയ്ക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

എഴുത്തച്ഛൻ സമുദായത്തിൽ നിന്ന് ഒരു സർവ്വകലാശാലയുടെ വൈസ്ചാൻസലറാവുന്ന ആദ്യത്തെ വൃക്തിയാണ് ഡോ.ജയരാജ്. അവിണ്ണിശ്ശേരി പരേതരായ മാടമ്പി കുഞ്ഞുകുട്ടൻ എഴുത്തച്ഛന്റെയും തങ്ക ടീച്ചറുടേയും മകനാണ് ഡേ.എം. കെ. ജയരാജ്.നിലവിൽ ഡോ.ജയരാജ് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് എന്റ് ടെക്നോളജിയുടെ ഫിസിക്സ് വിഭാഗം തലവനും പ്രൊഫസറുമാണ്. പ്രഫ. ജയരാജ് നേരത്തേ കുസാറ്റ് സിൻഡിക്കറ്റ് അംഗമായിരുന്നു. ഭാര്യ: കെ.എ.വനജ.

അഖില കേരള എഴുത്തച്ഛൻ സമാജം അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. എന്ന് ജില്ലാജനറൽ സെക്രട്ടറി ജയകൃഷ്ണൻ ടി മേപ്പിള്ളി പറഞ്ഞു.