സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കോട്ടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾസലാം (71) ആണ് വൈറസ് ബാധിച്ച് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പ്രമേഹം, വൃക്കരോഗം എന്നിവക്ക് ചികിത്സയിലായിരുന്നു.

ജൂലൈ ആറിനാണ് അബ്ദുല്‍ സലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്.