തീരദേശങ്ങളിലെ തീവ്ര കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെതീവ്ര കണ്ടെയിന്‍മെന്റ് സോണുകളില്‍ തിങ്കളാഴ്ചവൈകുന്നേരം ആറുമുതല്‍ ജൂലായ് 23 വൈകുന്നേരം ആറു വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകള്‍

കൊല്ലം ജില്ലയിലെ ചവറ, പന്മന

ആലപ്പുഴയിലെ പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍,ആറാട്ടുപുഴ.

എറണാകുളത്തെ ചെല്ലാനംമലപ്പുറത്തെ വെളിയംകോട്, പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂര്‍ മുനിസിപ്പാലിറ്റി എന്നീ തീരമേഖലകളിലാണ് നിയന്ത്രണം.
തീര മേഖലകളിലെ തീവ്ര കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ള കുടുംബങ്ങള്‍ക്ക് 5 കിലോ അരി സൗജന്യമായി നല്‍കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.ഈ പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ 9 വരെ സാധനങ്ങള്‍ ശേഖരിക്കുവാനും രാവിലെ 10 മുതല്‍ വൈകിട്ട് 6 മണിവരെ വില്‍പ്പന നടത്താനും തുറന്നു പ്രവര്‍ത്തിക്കാം. പാല്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 5 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കാം. രാത്രി യാത്ര വൈകിട്ട് 7 മണി മുതല്‍ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്.