കനത്ത ജാഗ്രത വേണം ആരിൽനിന്നും രോഗം പടരാം; സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ‘ആരില്‍ നിന്നും രോഗം പകരാം’ എന്ന ജാഗ്രത എപ്പോഴുമുണ്ടാകണം. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്നതാണ് മൂന്നാം ഘട്ട ക്യാമ്പയിന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഗികളില്‍ 60 ശതമാനത്തോളം പേര്‍ രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍ കൊവിഡ് വ്യാപനത്തിന്റെ ഈ ഘട്ടം ബ്രേക്ക് ദ ചെയ്‌നിന്റെ മൂന്നാം ഘട്ടമായി പ്രധാനജാഗ്രതാ നിര്‍ദേശം കൂടി നല്‍കുകയാണ്.

ആരില്‍ നിന്നും രോഗം പകരാം എന്നതാണ്. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം വന്നേക്കാം. അതിനാല്‍ ഒരാളില്‍ നിന്നും രണ്ട് മീറ്റര്‍ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കണം. ഈ സുരക്ഷിതവലയത്തില്‍ നിന്ന് മാസ്‌ക് ധരിച്ചും, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആള്‍ക്കൂട്ടം അനുവദിക്കരുത്. രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ വലിയ തോതില്‍ പലയിടത്തും മരണമുണ്ടാകുന്നു. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ട് തന്നെയാണ്. ഈ ജാഗ്രത്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. അതിനാല്‍ ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം-മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 96 വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയ 76 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 432 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. അതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇതില്‍ 96 വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയ 76 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 432 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. അതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒമ്പത് ഡിഎസ്സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 196 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

24 മണിക്കൂറിനുള്ളില്‍ 16444 സാംപിള്‍ പരിശോധിച്ചു. 1,84,601 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.ഇതില്‍ 4989 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 602 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2,60,356 സാമ്പിളുകള്‍ ഇതുവെ പരിശോധനയ്ക്കയച്ചു. ഇതില്‍ 7485 സാംമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

9553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4880 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.16 പ്രദേശങ്ങള്‍ കൂടി ഇന്ന് പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.