തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തു

മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച ആള്‍ മരിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ നിരീക്ഷണവാര്‍ഡില്‍ ഇദ്ദേഹം തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെത്തി ഉടന്‍ അത്യാഹിത വിഭാഗത്തിേലക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതിനുമുമ്പും കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്തിരുന്നു.