Sunday, September 19, 2021

Latest Posts

ആചാര സംരക്ഷണ നിയമമനുസരിച്ച് ജിൽസിനെ മൂന്ന് വർഷം കഠിന തടവിന് വിധിക്കണം

✍️  ലിബി. സി.എസ്

കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ വെച്ച് വിശ്വഹിന്ദു പരിഷത്തുകാർ ഒരു സിസ്റ്ററെ മാപ്പു പറയിച്ചതിൽ രോഷം പൂണ്ട മതേതരന്മാരും രാഷ്ട്രീയ നേതാക്കളും ഇതെന്താണ് കണ്ടിട്ടും കാണാതിരിക്കുന്നത്? ഈ മതേതര മനസ് അപാരം തന്നെ!

കുന്നോത്ത് പള്ളി വികാരി അഗസ്റ്റിന്‍ പാണ്ഡ്യപറമ്പിലിൻറെ നേതൃത്വത്തിൽ നാല് വണ്ടിക്ക് ആളുകൾ ഒരാളെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ഇട്ടതിന്റെ പേരില് വീട്ടിൽപോയി പിടിച്ചിറക്കി പള്ളി മേടയിൽ കൊണ്ടുപോയി പൂട്ടിയിട്ടു ആൾക്കൂട്ട വിചാരണനടത്തി…. മർദിച്ചു,… ഭീഷണിപ്പെടുത്തി…. ബലമായി മാപ്പ് എഴുതിവാങ്ങി, കൈക്കാരന്റെ കാലേ പിടിപ്പിച്ചത് കേരളാ പൊലീസിൻറെ സാന്നിധ്യത്തിലാണ് എന്ന് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഒരു മതേതറ രാഷ്ട്രീയക്കാരനും പ്രതികരിച്ചുകണ്ടില്ല. ആൾക്കൂട്ട വിചാരണനടത്താൻ ഗുണ്ടകൾക്കൊപ്പം ഭരണഘടനയും നിയമവ്യവസ്ഥയും ഉയർത്തിപ്പിടിക്കേണ്ട ഒരു ജനപ്രതിനിധിയും ഉണ്ടായിരുന്നു എന്നും വീഡിയോയിൽ കാണാം. ജനാധിപത്യം പൂത്തുലഞ്ഞതിന് തെളിവായി ഇനിയെന്തുവേണം?ഗുണ്ടായിസവും മതവിചാരണയും, വിധിനടപ്പിലാക്കലും, കൊലപാതകവും സാമൂഹ്യവിലക്കുമൊക്കെ കാ…തൊലിക്കാ സഭയ്ക്ക് പുത്തരിയല്ല. അതുകൊണ്ട് എനിക്കതിൽ അത്ഭുതമൊന്നുമില്ല. എൻറെ സംശയം കേരളത്തിലെ ഈ ആചാരസംരക്ഷണ പൊലീസിൻറെ ഡ്യൂട്ടി എന്താണ് എന്നതാണ്.

ക്യാന്‍സര്‍ മൂലം മരിച്ച കാ…തൊലിക്കാ കുട്ടിക്ക് അന്ത്യകൂദാശ കൊടുത്തില്ല,കുട്ടിയെ ശുദ്ധീകരണ സ്ഥലത്ത് വിസ ലഭിക്കാതെ തടഞ്ഞുവെച്ചിരിക്കുന്ന കാര്യമറിഞ്ഞു ചില വിശ്വാസി കുഞ്ഞുങ്ങൾ ഞെട്ടി. പണം വാങ്ങിയിട്ടും മരണാനന്തര ചടങ്ങുകള്‍ വൈദീകര്‍ ചെയ്തില്ല. വിമര്‍ശിച്ച വിശ്വാസിയെ പിടിച്ചുകൊണ്ടുപോയി പള്ളിമേടയില്‍ പൂട്ടിയിട്ട് വൈദീകനും ഗുണ്ടാ സംഘവും മാപ്പ് പറയിപ്പിച്ച് കാലു പിടിപ്പിച്ചു. പോലീസ് ഇതെല്ലാം കണ്ട് ഗുണ്ടകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു സമാധാനപാലനം നടത്തി. ഇതെല്ലാം നടന്നത് യുപിയിൽ ഒന്നുമല്ല പുനരുത്ഥാന കേരളം നമ്പർ 1 ലാണ്.

ജീവിതത്തിൽ മതവിശ്വാസം, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ ഒരു വ്യക്തിക്കുള്ള പരമാധികാരം അംഗീകരിക്കുന്നതാണ് ഇൻഡ്യൻ ഭരണഘടന.തന്റെ തീരുമാനം നടപ്പിലാക്കാൻ തനിക്കുതന്നെ ത്രാണിയില്ലാത്ത അവസ്ഥയാണു മരണം. അതുകൊണ്ട്, മരണാനന്തര ചടങ്ങുകളിൽ വളരെ പ്രധാനമായ ഒരു കാര്യമാണു മരിച്ച വ്യക്തിയുടെ താല്പര്യം പൂർണ്ണമായി സംരക്ഷിക്കുകയെന്നത്. എന്നാൽ രക്ഷിതാക്കൾ നടത്തുന്ന ഈ മാമോദീസ സ്‌കിറ്റോ അന്ത്യകൂദാശാ സ്‌കിറ്റോ, മരണാനന്തര സ്‌കിറ്റോ പ്രായപൂർത്തിയാകാത്ത വിശ്വാസിയുടെ അവകാശമാണോ എന്ന ചോദ്യത്തിനൊന്നും വിശ്വാസി പൊട്ടന്മാർക്കിടയിൽ പ്രസക്തമല്ലാത്തതിനാൽ വിട്ടുകളയാം!

പണം വാങ്ങിയിട്ടും മരണാനന്തിര ചടങ്ങുകള്‍ വൈദീകര്‍ ചെയ്തില്ല എന്ന് കരുതി ഉപഭോക്തൃകോടതിയിൽ പോകാനും രക്ഷയില്ല! പോയ കാശ് കറുത്തച്ചൻ പറഞ്ഞിടത്ത് ഇരിക്കുന്നു എന്നവർ പറഞ്ഞാൽ അതുകൂടി കേൾക്കുകയെ വിശ്വാസി പൊട്ടന്മാർക്ക് രക്ഷയുള്ളൂ!

കുഞ്ഞാടുകൾ ഇരകളാകുന്ന കേസുകളിൽ ഇടപെടുന്നവർ അവസാനം നാറുകയാണ് പതിവ്. കാരണം വിസ തടസപ്പെടാതിരിക്കാൻ അവർ കേസെല്ലാം പിൻവലിച്ച് രൂപാ താ കമ്പനിയിൽ നിന്ന് കിട്ടുന്ന കാശും വാങ്ങി മറുകണ്ടം ചാടുമ്പോൾ കേസിൽ ഇടപെട്ടവർ ശശിയായ ചരിത്രമേ ഉള്ളൂ.പക്ഷെ ഗൗരവമായ വിഷയം ഇതല്ല….! നാല് വണ്ടിക്ക് ആളുകൾ ജിൽസ്സിന്റെ വീട്ടിൽപോയിബലമായി പിടിച്ചിറക്കി പള്ളി മേടയിൽ കൊണ്ടുപോയി പൂട്ടിയിട്ടു ആൾക്കൂട്ട വിചാരണനടത്തി മർദിക്കുകയും ഭീഷണിപ്പെടുത്തി ബലമായി മാപ്പ് എഴുതിവാങ്ങി, കൈക്കാരന്റെ കാലേ പിടിപ്പിച്ചു. ഇതിനെല്ലാം മുഖ്യകാർമ്മികത്വം വഹിച്ചത് പോലീസ് ഏമാന്മാർ! എന്നത് മാത്രമാണ്.

ഇവിടെ ജിൽസ്‌ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടു എന്ന കൊടും കുറ്റം ചെയ്തു എന്ന് തന്നെ വിചാരിക്കുക! അതിൽ മതനിന്ദ പോലുമില്ല. വേണമെങ്കിൽ വികാരി അഗസ്റ്റിന്‍ പാണ്ഡ്യപറമ്പിലിനെ സോഷ്യൽമീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നിലനിൽക്കില്ലാത്ത ഒരു ചീളുകേസ് എടുക്കാമെന്നല്ലാതെ വേറൊന്നും ചെയ്യാനില്ലെന്ന് വ്യക്തമായി അറിയാവുന്ന ഏമാന്മാർ ആൾകൂട്ടവിചാരണയ്ക്ക് ജിൽസിനെ വിട്ടുകൊടുക്കുകയായിരുന്നു.എന്തുകൊണ്ട് ജിൽസിനെ പോലീസ് അവിടെനിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയി കേസെടുക്കുകയോ അതല്ലെങ്കിൽ ജിൽസിന്റെ സുരക്ഷയ്ക്കുവേണ്ടിയോ അറസ്റ്റ് ചെയ്തില്ല. കിഡ്നാപ്പിംഗും ആൾക്കൂട്ട വിചാരണയും നടത്തിയവരെ അറസ്റ്റ് ചെയ്യാനോ കേസെടുക്കാനോ തയാറായില്ല. കുറ്റം ചെയ്തയാളാണെങ്കിൽ പോലും വിചാരണ നടത്താനും ശിക്ഷാവിധിക്കാനും വിധിനടത്താനും അത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കാനുമൊക്കെ പോലീസിനും കാ..തൊലിക്ക സഭയ്ക്കും ആരാണ് അധികാരം കൊടുത്തിട്ടുള്ളത്?കേരളത്തിലെ ആദ്യത്തെ കൈവെട്ട് കേസ് ജോസഫ് മാഷിന്റെയല്ല ക്രിസ്ത്യൻ ഗുണ്ടകളുടേതാണ്. ചേർത്തല സെന്റ് മൈക്കിൾസ് കൊളേജിലെ പ്രൊഫസർ ഫ്രാൻസിസ് സേവ്യറിനെ ശരീരമാസകലം 16 വെട്ട് വെട്ടി മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോകുകയും, പിന്നീട് അദ്ദേഹത്തിനെ ജോസഫ് മാഷിനെപ്പോലെ തന്നെ യാതൊരാനുകൂല്യവും നൽകാതെ കോളേജിൽ നിന്ന് പിരിച്ച് വിടുകയായിരുന്നു.അങ്ങനെ എത്രയെത്ര സംഭവങ്ങൾ. സഭയുടെ ഭീഷണികളും സാമൂഹ്യവിലക്കുമൊക്കെ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നയാളാണ് ഞാൻ. നാല് പട്ടിയും സിസിടിവിയുമൊക്കെയായി ജീവിക്കേണ്ടിവന്നത് ശബരിമല വിഷയമുണ്ടായപ്പോഴല്ല. അതിന് മുൻപേ സ്ഥാപിച്ചതാണ്. രാത്രി വീടിന് നേരെ കല്ലേറും ചെളിവാരിയെറിയാലും ഒക്കെ നടത്തിയിരുന്നത് വേറാരുമല്ല കുഞ്ഞാടുകളാണ്. പക്ഷെ കുഞ്ഞാടുകൾ എന്തെല്ലാം അഭ്യാസം കാണിച്ചാലും അതേനാണയത്തിൽ മുട്ടനാടുകൾക്ക് തന്നെ തിരിച്ചടി കൊടുത്തുകൊണ്ടിരിക്കുന്നത് സ്വർഗ്ഗത്തിലേക്ക് വിസ ഞങ്ങൾക്ക് ആവശ്യമില്ലാത്തതുകൊണ്ടാണ്! വിസാ പ്രോബ്ലത്തിൽ ഉദ്ഘണ്ടയുള്ളവരുടെ കാര്യത്തിൽ ഇതെല്ലാം അനുഭവിക്കുകയും ആസ്വദിക്കുകയുമേ നിർവാഹമുള്ളൂ ഇതൊരു പ്രത്യേകതരം പ്രാകൃത സഭയും അടിമകളുമാണ്. (ശബരിമലയിൽ പോയതിന്റെ പേരിൽ എനിക്ക് നാട്ടിലെ ഹിന്ദുക്കളുടെ സാമൂഹ്യ ബഹിഷ്കരണം ഒന്നും അനുഭവിക്കേണ്ടിവന്നിട്ടല്ല. ഒരുപക്ഷെ അത് ഞങ്ങളുടെ കടപ്പുറം ഏരിയയിൽ ഒരു സവർണ്ണ ഹിന്ദുവിൻറെ വീടുപോലും ഇല്ല എന്നുള്ളതുകൊണ്ടാവും. ഈഴവരും ധീവരരും. ദളിത് വിഭാഗങ്ങളും, മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളും മാത്രമേ ഞങ്ങളുടെ ഏരിയയിൽ ഉള്ളൂ)

ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിന് ഗലീലിയോയെ നാടുകടത്തിയ കത്തോലിക്കാ സഭ, ബൈബിളിന് വിരുദ്ധമായ പ്രപഞ്ച സത്യങ്ങൾ വെളിപ്പെടുത്തിയതിന് ബ്രൂണോയെ ചുട്ടുകൊന്നു. അർണോൾഡ് ഓബ്രേസിയയെ നാടുകടത്തി. കൊന്ന് കുഴിച്ചു മൂടിയിട്ടും കലിയടങ്ങാതെ വൈക്ലിഫിന്റെ അസ്ഥികൾ 36 വർഷത്തിന് ശേഷം മാന്തിയെടുത്ത് കത്തിച്ച് ഭസ്‌മം കടലിലൊഴുക്കി. ഫ്രഞ്ച് റിപ്പബ്ലിക്കിന് രസതന്ത്രജ്ഞരെ ആവശ്യമില്ലെന്ന് ആക്രോശിച്ചുകൊണ്ട് ലാവോഷ്യയുടെ തല വെട്ടി. ‘കളിമണ്ണിൽകുഴച്ച് മൂക്കിൽകൂടി ഊതൽ തിയറി’ പൊളിച്ചടുക്കിയ ശരീര ശാസ്‌ത്രത്തിന്റെ പിതാവ് വസേലിയസിനെ നാടുകടത്തിയവരാണ് ഇന്ന് വസേലിയസിൻറെ അനാട്ടമി അനുസരിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകൾ നടത്തി രൂപാ വറുങ്ങുന്നതും.

എഡിസൺ വൈദ്യുത ബൾബ് കണ്ടുപിടിച്ചപ്പോൾ “ഇരുള് ദൈവസൃഷ്ടിയാണെന്നും ഇരുളിനെ ചോദ്യം ചെയ്തുകൂടെ”ന്നും തടസവാദമുന്നയിച്ചു. എന്നിട്ടാണിപ്പോൾ ഇന്നത്തെ വാഴപ്പിണ്ടികൾ പെരുനാളു വരുമ്പോഴും ക്രിസ്മസ് വരുമ്പോഴും എലിമിനേഷൻ വർക്കുമായി ഇറങ്ങുന്നത്. റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിച്ചപ്പോൾ “ബൈബിളിലെ ബാബേൽ ഗോപുരം പണിതവർക്കുണ്ടായ അനുഭവമാണ് ഇവർക്കുണ്ടാകുക” എന്നാണ് സഭ പ്രഖ്യാപിച്ചത്. എന്നിട്ടാണ് ഇന്ന് ഈ പോപ്പനും കോപ്പനും വിഷപ്പനുമൊക്കെ വിമാനത്തിൽ കയറി വിലസിനടക്കുന്നത്. അങ്ങനെ എത്രയെത്ര ശാസ്ത്രജ്ഞന്മാരുടെ ശവം തിന്നവരാണിവർ? ഇരുന്നോറോളം ശാസ്ത്രജ്ഞരെയാണ് ഒരു വൃത്തികെട്ട പുസ്തകത്തെ സത്യമാക്കാനായി കൊന്നുതിന്നത്. എന്നിട്ടും പൊട്ടത്തരങ്ങൾ ഓരോന്നോയി വെളിപ്പെട്ടുവന്നില്ലേ?

ഏറ്റവും അവസാനം പെട്രോൾ കണ്ടെത്തി ഖനനത്തിനൊരുങ്ങവേ ” പെട്രോൾ അന്തിമദിനത്തിൽ പ്രപഞ്ചം നശിപ്പിക്കാൻ ദൈവം കരുതിവെച്ചിരിക്കുന്ന ഇന്ധനമാണ് അതെന്നും പട്രോൾ ഖനനം സ്റ്റേചെയ്യണമെന്നും” ആവശ്യപ്പെട്ട് രണ്ട് കത്തോലിക്ക വിഷപ്പന്മാർ അമേരിക്കയിലെ കോടതിയിൽ ഹർജി ഫയല്ചെയ്തു എന്നതും ചരിത്രസത്യമാണ്. കോടതി ആ കേസൊക്കെ തള്ളിക്കളഞ്ഞെങ്കിലും വാഴപ്പിണ്ടികളുടെ ചരിത്രം ഇതൊക്കെയാണെന്നു ഓർമ്മിപ്പിച്ചതാണ്.

അതുകൊണ്ട് ആചാരങ്ങളെല്ലാം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്ന പുനരുത്ഥാന കേരളത്തിൽ കാ…തൊലിക്കാ സഭയുടെ ഗബ്രിയേൽ സേനയും മതവിചാരണയുമൊക്കെ പുനഃസ്ഥാപിച്ചുകൊടുക്കാൻ ആചാരസംരക്ഷണത്തിന് അച്ചാരം വാങ്ങിക്കഴിഞ്ഞ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്.അത് ആചാരസംരക്ഷണ പോലീസിൻറെ ഡ്യൂട്ടിയുമാണ്! തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ചങ്ങനാശേരിയിലെ നൃത്തകലാലയത്തിലിരുന്ന് കരിക്കും കുടിച്ച് ബസ്റ്റാന്റിൽ വെച്ച് പാസാക്കി നിയമമന്ത്രി എകെ ബാലന് സമർപ്പിച്ച ലേ…ആചാരസംരക്ഷണ നിയമമനുസരിച്ച് ജിൽസിനെ മൂന്ന് വർഷം കഠിന തടവിന് വിധിക്കണെമന്നാണ് എൻറെ ഒരു ഇത്!

https://www.facebook.com/100006226541497/videos/2750512878499570/

 


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.