Wednesday, October 20, 2021

Latest Posts

ഒളിമ്പിക് ഗെയിംസ്, വര്‍ണോജ്ജ്വല തുടക്കം

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ഉജ്ജ്വല തുടക്കം.11,000 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ടോക്കിയോ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് സമാരംഭമായത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കാണികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാനെത്തി.

കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ 22 കായിക താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. വനിതാ ബോക്സിംഗ് താരം മേരി കോമും, പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗുമാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.