Sunday, November 28, 2021

Latest Posts

മുകേഷില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് മേതില്‍ ദേവിക; വക്കീല്‍ നോട്ടീസയച്ചു

കൊല്ലം എംഎല്‍എയും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ മേതില്‍ ദേവിക. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. വിവാഹമോചനമാവശ്യപ്പെട്ട് മേതില്‍ ദേവിക കോടതിയെ സമീപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ മുഖാന്തരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. 2013 ഓക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇതിലൊരു മകനുണ്ട്.

നടി സരിത ആയിരുന്നു മുകേഷിൻറെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. ഇരുപത്തിയഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവില്‍ സരിതയും മുകേഷും വേര്‍പിരിഞ്ഞു.

 



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.