Sunday, November 28, 2021

Latest Posts

വിചാരണ കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കും; മന്ത്രി വി ശിവന്‍കുട്ടി

നിയമസഭയിലെ കൈയാങ്കളി വിഷയത്തില്‍ ആരോപണ വിധേയര്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തെറ്റാണെന്നാണ് കോടതി പറഞ്ഞത്. മറ്റൊന്നും കോടതി പറഞ്ഞിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് സഭയില്‍ നടന്നത്. ഇതില്‍ കുറ്റബോധമില്ല. വിചാരണ കോടതിയില്‍ കേസ് നടക്കട്ടെ. ഇവിടെ തന്റെ നിരപരാധിത്വം തെളിയക്കുമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

മന്ത്രി സ്ഥാനം രാജിവെക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടതി അത്തരം ഒരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എത്രയോ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങൾ നടത്തുന്നത്. ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരും. കോടതി വിധി പൂർണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും” എന്ന് അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.