Sunday, November 28, 2021

Latest Posts

മുട്ടില്‍ മരംമുറി കേസ്: മുഖ്യ പ്രതികള്‍ റിമാന്‍ഡില്‍

മുട്ടില്‍ മരംമുറി കേസിലെ മുഖ്യ പ്രതികളെ 14 ദിവസത്തേക്ക്‌ കോടതി റിമാന്‍ഡ് ചെയ്തു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. റോജി അഗസ്റ്റിന്‍, ആന്റോ, ജോസ്‌കുട്ടി, ഡ്രൈവര്‍ വിനീഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.മാതാവിന്റെ സംസ്‌കാര ചടങ്ങില്‍ പോലീസ് പാടില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കോടതിയില്‍ വച്ച് പ്രതികള്‍ പോലീസിനോട് കയര്‍ത്തു.

അറസ്റ്റ് നടപടികൾ വൈകുന്നതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾ തുടങ്ങിയത്. മരം മുറിയുമായി ബന്ധപ്പെട്ട് 701 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. മരംമുറിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം ആണെന്നും ഹൈക്കോടതിയുടെ വിമർശിച്ചിരുന്നു.

പിന്നീട് മരംമുറി കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇവരുടെ അമ്മ ഇന്നലെ പുലർ‍ച്ചെയാണ് മരിച്ചത്. അമ്മയുടെ സംസ്കാര ചടങ്ങുകൾ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികളും ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന വിവരം പൊലീസ് കോടതിയെ അറിയിച്ചത്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.