Sunday, November 28, 2021

Latest Posts

ബോബി ചെമ്മണ്ണൂരിന്റെ ഏക മകളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ

കഴിഞ്ഞയാഴ്ചയായിരുന്നു പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബിയുടെ വിവാഹം. നടനും സംവിധായകനുമായ സാം സിബിനാണ് അന്നയുടെ വരൻ.

സ്ത്രീധന മരണങ്ങൾ തുടർ കഥകൾ ആകുമ്പോഴും കടം വാങ്ങിയിട്ടാണെങ്കിലും വിവാഹം ആർഭാടമായി നടത്തുന്ന ശരാശരി മലയാളികളിൽനിന്നും കോടീശ്വരിയായ അന്നയുടെ വിവാഹം വളരെ ലളിതമായിരുന്നു. വളരെ കുറച്ച് ആഭരണങ്ങൾ മാത്രമാണ് വധു വിവാഹ സമയത്ത് ധരിച്ചത്.അതും സ്വർണ്ണാഭരണങ്ങൾ പൂർണ്ണമായി ഓഴിവാക്കി.

ആഡംബരങ്ങളൊന്നുമില്ലാതെ നടത്തിയ അന്ന ബോബിയുടെ വിവാഹത്തിന് നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. ബോബിയുടെയും സ്മിതയുടെയും ഏക മകളാണ് അന്ന ബോബി.വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടെങ്കിലും ഇക്കാര്യം അധികമാരും അറിഞ്ഞിരുന്നില്ല.ചിത്രങ്ങളൊക്കെ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അന്നയുടെ ഹസ്ബൻഡ് സാം സിബിനാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.










Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.