Sunday, November 28, 2021

Latest Posts

ദേശീയ പാതാ പുനർനിര്‍മാണത്തിലെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് മന്ത്രിക്ക് കത്ത് നല്‍കി

ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി രംഗത്ത്. ദേശീയപാത 66 ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ (23.6 കി.മി) പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നും ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നുമാണ് ആരിഫിന്റെ ആവശ്യം.

ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എഎം ആരിഫ് എംപി കത്ത് നല്‍കി. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി വേണമെന്നും കത്തില്‍ പറയുന്നു.

മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മ്മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നുവെന്നും ആരിഫ് എംപി കത്തില്‍ പറയുന്നു.

2019 ല്‍ 36 കോടി ചെലവിട്ട് ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പുനര്‍നിര്‍മാണം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണെങ്കിലും നിര്‍മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതാണ്.

അതേ സമയം തന്റെ കത്ത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണെന്നും കത്തിന് പിന്നില്‍ ദുരുദ്ദേശമില്ലെന്നും എഎം ആരിഫ് വ്യക്തമാക്കി. അഴിമതി നടന്നെന്ന് താന്‍ പറയുന്നില്ല. നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരന്‍. അദ്ദേഹം ഇപ്പോള്‍ മന്ത്രിസ്ഥാനത്തുണ്ടായിരുന്നുവെങ്കില്‍ നേരത്തെ ഇക്കാര്യത്തില്‍ നടപടി എടുത്തേനെയെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരനെതിരെ പാര്‍ട്ടില്‍ അന്വേഷണം നടക്കുന്നില്ലെന്നും അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എ എം ആരിഫ് എം പി പ്രതികരിച്ചു






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.