Monday, October 18, 2021

Latest Posts

നടന്‍ ആര്യയുടെ പേരില്‍ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേര്‍ അറസ്റ്റില്‍

നടന്‍ ആര്യയുടെ പേരില്‍ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മന്‍ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് അറസ്റ്റിലായത്. ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കന്‍ യുവതിയാണ് ഇവരുടെ തട്ടിപ്പിനിരയായത്.

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടാണ് പ്രതികള്‍ യുവതിയില്‍ നിന്നും 65 ലക്ഷം തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആര്യ ആണെന്ന വ്യാജേനയാണ് പ്രതികള്‍ യുവതിയുമായി ചാറ്റ് ചെയ്തിരുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികം വൈകാതെ വിവാഹമോചിതനാകുമെന്നും അപ്പോള്‍ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കിയതായി യുവതി പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ സൈബര്‍ പൊലീസ് ആര്യയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോധ്യമായത്. ചാറ്റിങ് നടത്തിയ കംപ്യൂട്ടറിന്റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലായിരുന്നു പ്രതികള്‍ പിടിയിലായത്.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.