Monday, October 18, 2021

Latest Posts

ലഹരിമരുന്ന് കേസ്; ബോളിവുഡ് നടന്‍ അര്‍മാന്‍ കോലിയെ എന്‍സിബി അറസ്റ്റ് ചെയ്തു

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ അര്‍മാന്‍ കോലിയെ അറസ്റ്റ് ചെയ്ത് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). രാവിലെ നടത്തിയ റെയ്ഡില്‍ വീട്ടില്‍ നിന്നും നിരോധിത ലഹരിമരുന്നുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ശനിയാഴ്ച കുപ്രസിദ്ധ ലഹരി ഇടപാടുകാരനായ അജയ് രാജു സിങ്ങിനെ പിടികൂടി പരിശോധന നടത്തിയിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അര്‍മാന്‍ കോലിയിലെത്തിയത്. അര്‍മാന്റെ വീട്ടില്‍ നിന്നും കൊക്കെയ്ന്‍ പിടിച്ചെടുത്തു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അര്‍മാന്‍ മത്സരാര്‍ഥിയായിരുന്നു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.