Monday, October 18, 2021

Latest Posts

വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദര്‍ബാര്‍’ ട്രെയ്‌ലര്‍ പുറത്തിറങ്ങി

വിജയ് സേതുപതിക്കൊപ്പം മഞ്ജിമ മോഹന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് പൊളിറ്റിക്കല്‍ ഡ്രാമ ചിത്രം ‘തുഗ്ലക്ക് ദര്‍ബാറി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഡയറക്റ്റ് ടെലിവിഷന്‍ പ്രീമിയര്‍ ആയി സണ്‍ ടിവിയിലൂടെ എത്തുന്ന ചിത്രം അതേദിവസം ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിലും പ്രദര്‍ശനത്തിനെത്തും.

സെപ്റ്റംബര്‍ 10ന് വൈകിട്ട് 6:30നാണ് സണ്‍ ടിവിയിലെ പ്രീമിയര്‍. അതേദിവസം രാത്രി ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയും എത്തും. ‘സിംഗാരവേലന്‍’ എന്ന പ്രാദേശിക രാഷ്ട്രീയ നേതാവായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ഡല്‍ഹി പ്രസാദ് ദീനദയാല്‍ എന്ന നവാഗതനാണ് സംവിധാനം.

ബാലാജി തരണീതരന്‍, സി പ്രേംകുമാര്‍ (96) തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ദില്ലി പ്രസാദ്. റാഷി ഖന്നയാണ് നായിക. മഞ്ജിമ മോഹനൊപ്പം പാര്‍ഥിപന്‍, കരുണാകരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാലാജി തരണീതരനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനോജ് പരമഹംസ, മഹേന്ദിരന്‍ ജയരാജു എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ് സംഗീതം ഗോവിന്ദ് വസന്ത. സംഘട്ടനം സില്‍വ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് വയാകോം 18 സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.