Sunday, September 19, 2021

Latest Posts

രാജ്യത്ത് എവിടെ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാലും അത് വിമർശിക്കപ്പെടും; യുപിയിൽ ആയാലും കേരളത്തിൽ ആയാലും: കാനത്തെ തള്ളി ഡി.രാജ

കേരള പൊലീസിനെതിരെ വിമർശനമുയർത്തിയ ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും പാർട്ടി നേതാവുമായ ആനി രാജയ്ക്ക് പിന്തുണയുമായി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. രാജ്യത്ത് എവിടെ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാലും അത് വിമർശിക്കപ്പെടും. യു.പിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകൾ വിമര്‍ശിക്കപ്പെടണം. അതാണ് പാർട്ടി നിലപാടെന്നും പൊലീസ് ജനങ്ങളുടെ സുഹൃത്തുക്കളായിരിക്കണമെന്നും രാജ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന പൊലീസിൽ ആര്‍.എസ്.എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യവിമര്‍ശനത്തെ തളളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ നേതാക്കള്‍ക്കാര്‍ക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണെന്നും വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞിരുന്നു. എന്നാൽ രാജയുടെ പ്രതികരണത്തോടെ കാനത്തിന്റെ നിലപാടല്ല പാർട്ടി നേതൃത്വത്തിന് എന്ന് ഡി.രാജയുടെ പ്രസ്താവനയോടെ വ്യക്തമായിരിക്കുകയാണ്.

പിണറായി സർക്കാരിനെതിരെ ഉയർന്ന പല വിവാദങ്ങളിലും കാനത്തിന്റെയും സി.പിഐയുടേയും നിലപാടുകൾ നേരത്തെയും പലവട്ടം ചർച്ചയായിരുന്നു. കാനം പിണറായി വിജയനോട് അമിത വിധേയത്വം കാണിക്കുന്നു എന്ന ആക്ഷേപം പോലും ഒരു വേള സെെബർ ഇടങ്ങളിൽ ഉയർന്നിരുന്നു. സി.പി.എമ്മിനോട് അമിത വിധേയത്വം വേണ്ട എന്ന നിലപാട് സി.പി.ഐയിൽ ശക്തമാകുകയാണ്. പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങളിൽ സിപിഎം നു ഉള്ളിൽ പോലും അതൃപ്തിയുണ്ട്. അതിനിടയിലാണ്. ആനിരാജയുടെ പരസ്യ പരാമർശങ്ങൾ ഉണ്ടായത്. 






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.