Saturday, October 16, 2021

Latest Posts

ഹരിത വിസ്മയം: ഒറ്റക്കെട്ടായാണ് പാര്‍ട്ടി തീരുമാനമെടുത്തതെന്ന് എം.കെ മുനീര്‍

ഹരിത വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍. ഹരിത വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഒറ്റക്കെട്ടായാണ് പാര്‍ട്ടി തീരുമാനമെടുത്തത്. അതില്‍ കൂടുതലായൊന്നും പറയാനില്ല. എല്ലാ ഫോറത്തിലും ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. താന്‍ ഉള്‍പ്പെടെയുള്ളവരടങ്ങിയ സമിതിയാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിലിനി തനിക്കൊന്നും പറയാനില്ല, അന്തിമതീരുമാനമാണത്. എന്നാല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതിയില്‍ ഇനിയും ചര്‍ച്ചയുണ്ടാകും. പാര്‍ട്ടിയില്‍ സ്ത്രീപുരുഷഭേദമില്ല, എല്ലാവരേയും ഒന്നായി കാണുന്നതാണ് പാര്‍ട്ടിയുടെ രീതി. ഹരിതക്കെതിരായ നടപടി പൊതുസമൂഹം പല തരത്തില്‍ ചര്‍ച്ച ചെയ്‌തേക്കാമെന്നും മുനീര്‍ പറഞ്ഞു.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.