Thursday, October 21, 2021

Latest Posts

ചന്ദ്രിക പത്രം മറയാക്കി കള്ളപ്പണ ഇടപാട്: തെളിവുകള്‍ ഇ ഡിക്ക് നല്‍കിയെന്ന് കെ ടി ജലീല്‍

മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക മറയാക്കി കള്ളപ്പണ ഇടപാട് നടത്തിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) തെളിവുകള്‍ നല്‍കിയതായി മുന്‍ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയോട് ഈ മാസം 16ന് ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളാണ് പത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതെന്ന് ജലീല്‍ ആരോപിക്കുന്നു. എ ആര്‍ നഗര്‍ സഹകരണ ബേങ്ക് കള്ളപ്പണ ഇടപാടില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഏതന്വേഷണമാണ് വേണ്ടതെന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തി കണ്ടത് അദ്ദേഹം വിളിപ്പിച്ചിട്ടല്ലെന്നും താന്‍ അങ്ങോട്ടുപോയി സന്ദര്‍ശിക്കുകയായിരുന്നെന്നും ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ഇടക്കിടെ സന്ദർശിക്കാറുണ്ട്. കഴിഞ്ഞയാഴ്ചയും ജലീല്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായി രേഖകള്‍ കൈമാറിയിരുന്നു.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.