Sunday, September 19, 2021

Latest Posts

അബ്ദുൽ ഖാദർ പുതിയങ്ങാടിയെ ദുബായ് കോടതിയാണ് ശിക്ഷിച്ചതെങ്കിലും, ഖാദറിനെ ഒറ്റിക്കൊടുത്തത്, കേരളാ താലിബാനികളാണ്: റഫീക്ക് മംഗലശ്ശേരി

കേരളീയ സമൂഹത്തിൽ ഏറ്റവും കൂടുതൽ വർഗ്ഗീയത വളർത്തുന്നത് മത സംഘടനകളോ മത നേതാക്കളോ വർഗീയ പാർട്ടികളോ അല്ല. നമ്മുടെ നാട്ടിലെ ചില എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരുമാണ് എന്ന് നാടകകൃത്തും സംവിധായകനുമായ റഫീക്ക് മംഗലശ്ശേരി. ഇസ്ലാമിക തീവ്രവാദികളുടെ വേദികൾ പങ്കിട്ടും അവരുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതുകയും ചെയ്തുകൊണ്ട്, ഇസ്ലാമിക തീവ്രവാദത്തിന് സാംസ്കാരിക മുഖം നൽകുകയാണ്, നമ്മുടെ പല എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും ചെയ്യുന്നത്. ഇതിലൂടെ അവർ ഇസ്ലാമിക തീവ്രവാദത്തെ മാത്രമല്ല പാലൂട്ടി വളർത്തുന്നത്. ഈ കപട മതേതരത്വവും ഇരട്ടത്താപ്പും ചൂണ്ടിക്കാണിച്ച്, സംഘ്പരിവാറിന് വളരാനുള്ള അവസരം കൂടിയാണൊരുക്കുന്നത് എന്ന് സംസ്ഥാന സ്‌കൂൾ യുവജനോത്സവ വേദിയിൽനിന്നും മതയോളികൾക്ക് കീഴടങ്ങി വിലക്കേർപ്പെടുത്തിയ ‘കിത്താബ്’ നാടകത്തിൻറെ രചയിതാവുകൂടിയായ റഫീക്ക് മംഗലശ്ശേരി പറഞ്ഞു.

ഇപ്പോൾ ‘സമസ്ത’ കമ്യൂണിസത്തിനെതിരെ മഹല്ല് കമ്മറ്റികൾ വഴി കാമ്പെയിൻ സംഘടിപ്പിച്ചിരിക്കുകയാണ്. മാർക്സിനെ മാത്രമല്ല, കൃഷ്ണനേയും യേശുവിനേയും മുഹമ്മദിനേയും വിമർശിക്കാനുള്ള സ്വതന്ത്ര്യം ഈ രാജ്യത്തുണ്ട് …! പക്ഷേ …. മുഹമ്മദിനെ വിമർശിക്കുമ്പോൾ ഞമ്മൻ്റെ ആളുകൾ കൈ വെട്ടുമെന്ന് മാത്രം …!

‘കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ, ഇവിടെ ഒരു കമ്മ്യൂണിസ്റ്റുകാരനും കുരു പൊട്ടുമെന്ന് തോന്നുന്നില്ല ….! പക്ഷേ, ഇസ്ലാമിനെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ, ഇവിടെ പല കമ്മ്യൂണിസ്റ്റുകാർക്കും കുരു പൊട്ടുന്നതും കാണാമെന്ന് അദ്ദേഹം പരിഹസിച്ചു.

ഇസ്ലാം മതവിമർശനം നടത്തിയതിൻ്റെ പേരിൽ അബ്ദുൽ ഖാദർ പുതിയങ്ങാടിയെ ദുബായ് കോടതി മുന്ന് വർഷത്തേക്ക് ജയിലിലടച്ചിരിക്കുന്നു ….! അഭിപ്രായ സ്വാതന്ത്യത്തിനുവേണ്ടി
ഘോരഘോരം ഗീർവാണം മുഴക്കുന്ന നമ്മുടെ നാട്ടിലെ ബുദ്ധിജീവികളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും, ഈ സംഭവം അറിഞ്ഞു കാണാൻ ഇടയില്ല …!! അതങ്ങിനെയാണ്, ഇസ്ലാമിക വിമർശനത്തിൻ്റെ കാര്യം വരുമ്പോൾ നമ്മുടെ എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ ഒരു മഹാമൗനം അവലംബിക്കുന്നതായി നമുക്ക് കാണാനാവും …!!!
ചേകന്നൂർ മൗലവിയെ കൊന്നപ്പോഴും, ജോസഫ് മാഷിൻ്റെ കൈ വെട്ടിയപ്പോഴും, കോയമ്പത്തൂരിലെ ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയപ്പോഴുമെല്ലാം ഈ മഹാ മൗനം നമ്മൾ കണ്ടതാണ് …!!
അബ്ദുൽ ഖാദറിനെ ദുബായ് കോടതിയാണ് ശിക്ഷിച്ചതെങ്കിലും, ഖാദറിനെ ഒറ്റിക്കൊടുത്തത്, കേരളാ താലിബാനികളാണെന്ന് എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും ….!!

അഫ്ഗാനിസ്ഥാനിലുള്ള താലിബാനികളെപ്പറ്റി പറയാൻ തന്നെ നമ്മുടെ നാട്ടിലെ ബുദ്ധിജീവികൾക്ക് പേടിയാണ് ….!! പിന്നെങ്ങിനെ ഇവന്മാർ കൺമുമ്പിലുള്ള താലിബാനികളെ എതിർക്കും ?! എന്നും റഫീക്ക് മംഗലശ്ശേരി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
വാൽകഷ്ണം: സ്വാതന്ത്ര്യത്തെപ്പറ്റി കഥയും കവിതയും എഴുതി #സ്വതന്ത്രഅഫ്ഗാൻ #വിസമയം പോലെ #താലിബാൻ എന്നൊക്കെ പറയുന്ന  “മാധ്യമ ” ത്തിൽ അച്ചടിക്കാൻ കൊടുക്കുന്ന നമ്മുടെ നാട്ടിലെ എഴുത്തുകാർ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ ….?! വർഷങ്ങൾക്കു മുമ്പ്, ഇതേ മാധ്യമം പത്രത്തിൽ മുസ്ലിം കിഡ്നി ആവശ്യമുണ്ട് എന്ന് പറഞ്ഞ് ഒരു പരസ്യം വന്നിരുന്നു …! കേരളീയ സമൂഹത്തെ ലജ്ജിപ്പിക്കുന്ന ആ പരസ്യം കൊടുത്ത സമയത്ത്, ഈ മൗദൂദി പത്രത്തിൻ്റെ പത്രാധിപർ ആരായിരുന്നുവെന്ന് ഓർമ്മയില്ലേ…. ??! മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, സി രാധാകൃഷ്ണൻ ….!

ഒരു സംശയം കൂടി: ജമാ അത്ത് ഇസ്ലാമിയുടെ മുഖപത്രമായ ‘മാധ്യമ’ ത്തിലേക്ക് കഥയും കവിതയും അയച്ചുകൊടുക്കുന്നതിൽ എന്താ തെറ്റ് എന്ന് ചോദിക്കുന്നവർ, എന്തുകൊണ്ടാണ് ആർഎസ്എസ് മുഖപത്രമായ കേസരിയിലേക്ക് കഥയും കവിതയും അയച്ചുകൊടുക്കാത്തത് ….?!

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.