Monday, October 25, 2021

Latest Posts

മതയോളികളോട് മാപ്പുപറഞ്ഞു ശിക്ഷയിൽനിന്ന് ഇളവ് നേടാൻ ശ്രമിച്ചില്ല എന്നതാണ് അബ്ദുൾ ഖാദർ എന്ന യുക്തിവാദിയെ വ്യത്യസ്തനാക്കുന്നത്

✍️ ലിബി. സി.എസ്

ഒരു പ്രത്യേകതരം ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടിയും അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുമുള്ള മുറവിളികളാണ്. കേരളത്തിലെ ‘നവലിബറൽ ഇൻഷാ അള്ളാ ഈങ്ക്വിലാബ് ആക്ടിവിസ്റ്റുകൾക്കും വിപ്ലവപ്ലവക്കാർക്കും ഉള്ളത്.

മാമന്മാർക്ക് ഒന്നും തോന്നരുത്. മുലയിലോ കുണ്ടിക്കോ പെയിന്റടിക്കുന്നത് വരെ ആവിഷ്കാര സ്വാതന്ത്ര്യമായി ആഘോഷിച്ചവർക്കും പ്രതിഷേധിച്ചവർക്കും (അതാവിഷ്കാരമല്ലെന്നല്ല) ഹിന്ദുയിസത്തെ ഒഴികെയുള്ള മതവിമർശനം ആവിഷ്കാരസ്വാതന്ത്ര്യമല്ല. എന്നത് മുൻപ് പലതവണ തെളിയിച്ചതാണ്.

അതുകൊണ്ടാണ് ഇസ്ലാം മതവിമർശനം നടത്തിയതിൻ്റെ പേരിൽ അബ്ദുൽ ഖാദർ പുതിയങ്ങാടിയെ ദുബായ് കോടതി മുന്ന് വർഷത്തേക്ക് ജയിലിലടച്ചത് അവരാരും അറിഞ്ഞഭാവം നടിക്കാത്തത്. ചീറ്റിങ്ങ് കേസിലെ പ്രതിയ്ക്ക് വേണ്ടി മുഖ്യമന്ത്രി വരെ ഇടപെട്ട നമ്പർ വൺ കേരളത്തിൽ ആർക്കും അതൊരു വിഷയമാകാനും സാധ്യതയില്ല. ഇൻഡ്യയിൽ നടന്ന സംഗതിയല്ലെന്ന് ന്യായീകരിക്കുകയും ചെയ്യാം.
അതങ്ങിനെയാണ് സംഘികൾക്കെതിരായ വിമർശനങ്ങൾക്കു സ്വീകാര്യത ലഭിക്കുകയും ഇസ്ലാം വിമർശനങ്ങൾക്ക് നേരെ എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ ഒരു പവിത്രനിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നത് കേരളത്തിലെ ഒരു വിപ്ലവ ആചാരമാണെന്ന് കാണാനാവും. എന്നാൽ ഒരു ഇൻഡ്യൻ പൗരനെ തൻറെ അഭിപ്രായം തുറന്ന് പറഞ്ഞതിൻറെ പേരിൽ അന്യരാജ്യത്ത് ഒറ്റിക്കൊടുക്കാൻ മനസ്സുകാണിച്ചവർ യുക്തിവാദികളുടെ മാത്രം ശത്രുക്കൾ അല്ല. അവർ ഈ ജനാധിപത്യ രാജ്യത്തിൻ്റെ ശത്രുക്കളും ഭാവി ഭീഷണികളുമാണ് എന്നതിൽ യാതൊരു സംശയവും ഇല്ല….!

ഇത് ദുബൈയിൽ മാത്രമല്ല അരങ്ങേറുന്നത്. ഇത്തരം നിരവധി കേസുകൾ കേരളത്തിൽ ചാർജ്ജ് ചെയ്യപ്പെട്ടവയുണ്ട്. ഒരുദാഹരണം പറയാം, സിപിഐ(എം) പ്രവർത്തകനായ എറണാകുളം കാരോത്തുകുന്നു സ്വദേശി സാജു എൻ തോമസിനെതിരെ ബിനാനിപുരം പോലീസ് എടുത്ത കേസിലെ ക്രൈം ബൈബിളിലെ യേശുവും ഖുർ ആനിൽ പറയുന്ന ഈസായും ഒന്നല്ലെന്നു കമന്റ് ഇട്ടതാണ്. കടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഫൈസൽ എന്ന ഒരാളായിരുന്നു വൃണിതൻ. എസ് ഡി പിഐ യുടെ കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണ് ഇപ്പറഞ്ഞ മുഹമ്മദ് ഫൈസൽ.
‘മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും മുസ്ലിങ്ങളെയും വളരെ മോശമായി മത സ്പർദ്ധ വളർത്തുന്ന തരത്തിൽ സാജു എൻ തോമസ് സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചു’ എന്നാണ് വൃണിതന്റെ ആവലാതി. ഫെയ്‌സ്‌ബുക്കിൽ മറ്റൊരാളുടെ കമന്റിനിട്ട 4 മറുപടി കമന്റുകളാണ് പരാതിക്കാധാരം. അവ ഇങ്ങനെയാണ്: ‘ബൈബിളിലെ യേശുവും ഖുർ ആനിൽ പറയുന്ന യേശുവും ഒന്നല്ലെന്നും നിങ്ങളുടെ ‘ഈസ’ അഹരോന്റെ മകളുടെ മകൻ ആണെന്നും ഖുർ ആനിൽ പറയുന്ന ഈസായും യേശുവും തമ്മിൽ മുപ്പത്തഞ്ചോ നാൽപ്പതോ തലമുറകളുടെ വ്യത്യാസമുണ്ടെന്നും ഇതൊക്കെ കോപ്പിയടിക്കാരന് വിദ്യാഭ്യാസമില്ലാതിരുന്നതിനാൽ ആണ് മനസിലാകാതിരുന്നതെന്നും അതുകൊണ്ട് ഈസാ- യേശു താരതമ്യത്തിന് മേലാൽ വരരുതെന്നു’മായിരുന്നു പ്രധാന കമന്റ്.

(ഇതേ കാര്യമാണ് ഞാൻ എനിക്കെതിരെയുണ്ടായ കത്തോലിക്കാസഭയുടെ വൃണക്കേസിൽ കേരളാ ഹൈക്കോടതിയിലും പറഞ്ഞത്. ഞാൻ മറിയത്തിനെതിരെ ലേഖനമെഴുതിയത് ക്രിസ്ത്യാനികൾക്ക് മാത്രമല്ല മുസ്ലിങ്ങൾക്കും വൃണം പൊട്ടിയെന്നും ഇന്ത്യയും ഇറ്റലിയും യുഎഇ ഉൾപ്പെടെയുള്ള ഇസ്ളാം പൂരിപക്ഷമുള്ള രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം എൻറെ ലേഖനം മൂലം തകർന്നെന്നും അതുകൊണ്ട് എനിക്കെതിരെ രാജ്യദ്രോഹക്കേസ് എടുക്കണമെന്നും ന്യൂസ്‌ഗിൽ ബാൻ ചെയ്യണെമെന്നുമൊക്കെയാണ് കത്തോലിക്കാ സഭയുടെ രണ്ട് ജമണ്ടൻ വക്കീലന്മാർ വാദിച്ചത്. അവസാനം കോടതി കേസ് നിരുപാധികം തള്ളുകയായിരുന്നു.
കൂടാതെ തുടർന്നുള്ള കമന്റുകളിൽ സാജു എൻ തോമസ് ‘സ്വന്തമായി മദ്യപ്പുഴയുള്ള അള്ളാഹു ഇവിടെ എന്തിനാണ് മദ്യം ഹറാമാക്കിയത്? എഴുപത്തിരണ്ട് വേശ്യാമാരെ സ്വർഗ്ഗത്തിൽ കോയമാർക്ക് കൊടുക്കുന്ന അള്ളാഹു വ്യഭിചാരം ഭൂമിയിൽ പറ്റില്ലെന്ന് പറയാമോ?’, ‘സ്വർഗ്ഗത്തിൽ കുണ്ടന്മാരെ കോയമാർക്ക് കൊടുക്കുന്ന അള്ളാഹ് ഭൂമിയിൽ പാപമാകുന്നു എന്നുപറയാൻ എന്തവകാശം?’ എന്നിങ്ങനെയുള്ള 3 കമന്റുകളും ഇട്ടിരിരുന്നു. ഇതെല്ലം തന്നെ മറുപടി കമന്റുകളാണ്.

മറ്റൊരാളുടെ പോസ്റ്റിൽ ഇട്ടിരിക്കുന്ന ഈ കമന്റ് കണ്ട് വൃണം പൊട്ടി ദൈവത്തെ രക്ഷിക്കാനിറങ്ങിയ എസ്ഡിപിഐക്കാർ നൽകിയ പരാതിയിൽ ദൈവം വിചാരിച്ചാൽ പിടിക്കാൻ പറ്റാത്തതിനാൽ സാജുവിനെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുകയായിരുന്നു. എന്നാൽ രാജ്യം ഇന്ത്യയായതുകൊണ്ട്. മതസ്വാതന്ത്ര്യം എന്നത് ഇൻഡ്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ളത് മാത്രമായതിനാൽ ഇത്തരത്തിലുള്ള അഭിപ്രായപ്രകടങ്ങളുടെ പേരിലുള്ള കേസുകൾ കോടതിയിൽ എത്തുമ്പോൾ നിലനിൽക്കാറില്ല എന്നുമാത്രം. സോഷ്യൽമീഡിയയിൽ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ അറസ്റ്റുപാടില്ലെന്ന സുപ്രീംകോടതി വിധിയും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. അതല്ലെങ്കിൽ നിരവധി അബ്ദുൽ ഖാദർമാർ കേരളത്തിലെ ജയിലുകളിലും നിറയുമായിരുന്നു.

അതുകൊണ്ടുതന്നെ ഒരു മതരാഷ്ട്രം സ്വപനം കണ്ട് ജീവിക്കുന്ന സകല മതയോളികളും ഒരു പോലെ എതിർക്കപ്പെടേണ്ടവരാണ്. അതിൽ ഏറ്റവും വലിയ മതഭീകരവാദികൾ ഇസ്ലാം മത തീവ്രവാദികൾ തന്നെയാണ്. അതിനെ വെള്ളപൂശുന്നവർക്ക് വേറെ ചില ലക്ഷ്യങ്ങൾ ആണ് ഉള്ളത്. തീവ്രവാദത്തെ ഇസ്ലാമോഫോബിയ എന്ന പരിച കൊണ്ടു തടുക്കുകയാണ് ഇസ്ലാമിസ്റ്റുകളും അവരുടെ കുഴലൂത്തുകാരായ നവലിബറൽ ആക്ടിവിസ്റ്റുകളും മതപ്രീണനം നടത്തുന്ന രാഷ്ട്രീയക്കാരും ചെയ്യുന്നത്.

അബ്ദുൾ ഖാദറിന് ചെയ്തതെറ്റിൽ മാപ്പു പറഞ്ഞാൽ ശിക്ഷയിൽനിന്നും ഇളവ് നൽകാൻ ദുബൈ കോടതി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ തൻറെ നിരീശ്വര ബോധ്യത്തിൽനിന്നും ഒരടി പിന്നോട്ടുപോകാനോ മതയോളികളോട് മാപ്പുപറഞ്ഞു ശിക്ഷയിൽനിന്ന് ഇളവ് നേടാനോ ശ്രമിച്ചില്ല എന്നതാണ് അബ്ദുൾ ഖാദർ എന്ന യുക്തിവാദിയെ വ്യത്യസ്തനാക്കുന്നത്.
അബ്ദുൾ ഖാദറിനൊപ്പം.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.