Sunday, September 19, 2021

Latest Posts

മഞ്ജു വാര്യരുടെ ആദ്യ മലയാള-അറബിക് ചിത്രം, ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള-അറബിക് ചിത്രം ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഞ്ജുവിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ടൈറ്റില്‍ കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന , ഈ കുടുംബ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
സംഗീതം-എം ജയചന്ദ്രന്‍, സഹ നിര്‍മ്മാണം- ഷംസുദ്ധീന്‍ എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്. ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍-അപ്പു എന്‍ ഭട്ടതിരി, കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ,ചമയം-റോണക്‌സ് സേവ്യര്‍,ശബ്ദ സംവിധാനം-ടോണി ബാബു,ഗാനരചന-ബി കെ ഹരി നാരയണന്‍, സുഹൈല്‍ കോയ, നിര്‍മ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിര്‍മ്മാണ നിര്‍വ്വഹണം- റിന്നി ദിവകര്‍,ചീഫ് അസോസിയേറ്റ് ബിനു ജി, സ്റ്റില്‍സ്-രോഹിത് കെ സുരേഷ്,ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, 2022 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.