Sunday, September 19, 2021

Latest Posts

കേരള ടൂറിസം ആപ്പ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

കേരള ടൂറിസം മൊബൈല്‍ആപ്പ് നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. കോവളം റാവീസ് ഹോട്ടലിലായിരുന്നു ചടങ്ങ്. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിപാടിയില്‍ സന്നിഹിതനായിരുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നറിയപ്പെടുന്ന കേരളത്തില്‍ ഇനിയും കണ്ടെത്തപ്പെടേണ്ട ഒരുപാട് ഇടങ്ങളുണ്ട്. അവ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പ് ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുളളതായി നടന്‍ മോഹന്‍ലാല്‍ അറിയിച്ചു. ടൂറിസവുമായി ബന്ധപ്പെട്ട കേരള ടൂറിസം ആപ്പ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആപ്പ് വിജയകരമാകട്ടെയെന്നും മംഗളകരമാകട്ടെയെന്നും മോഹന്‍ലാല്‍ ആശംസിച്ചു.

കേരളത്തിലെ ഓരോ പഞ്ചായത്തുകളിലെയും ഒന്നിലധികം സ്ഥലങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രകൃതി രമണീയമായതും ചരിത്രപ്രധാനമായതുമായ സ്ഥലങ്ങളും ഇതുവരെ കണ്ടെത്താത്ത സ്ഥലങ്ങള്‍ കൂടി ആപ്പില്‍ ഉള്‍പ്പെടുത്താനും സാധിച്ചതായി മന്ത്രി പറഞ്ഞു. ഒപ്പം ഇപ്പോള്‍ പ്രശസ്തമായ സ്ഥലങ്ങളും ഉണ്ട്. യാത്രികന് വേണ്ട എല്ലാവിധ സൗകര്യങ്ങളും വിരല്‍തുമ്പില്‍ ലഭിക്കുന്നതാണ് കേരള ടൂറിസത്തിന്റെ പുതിയ ആപ്പെന്നും അദ്ദേഹം അറിയിച്ചു.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.