Sunday, September 19, 2021

Latest Posts

വർഗ്ഗീയ ശക്തികൾക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ സ്വാമി അഗ്‌നിവേശ്

✍️ സുരേഷ്. സി.ആർ

എഴുത്തിലും ജീവിതത്തിലും വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ നിരന്തരം കലഹിക്കുകയും ജാതി വിരുദ്ധ സമരങ്ങളിലും തൊഴില്‍ സമരങ്ങളിലും മുന്നിട്ടിറങ്ങുകയും ചെയ്ത സാമൂഹ്യപ്രവർത്തകനും ആര്യസമാജം നേതാവുമായിരുന്നു സ്വാമി അഗ്നിവേശ് (1939 – 2020).

കാവി ധരിച്ചപ്പോഴും തീവ്രഹിന്ദുത്വത്തിനെതിരെയുള്ള നിലപാടിന്റെ പേരിൽ സംഘ്‌പരിവാർ സംഘടനകളുടെ എതിർപ്പിനും കയ്യേറ്റത്തിനും പലതവന്ന ഇരയാവുകയും സ്ത്രീവിമോചനത്തിനും, പെൺഭ്രൂണഹത്യക്കുമെതിരെ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

മതനിരപേക്ഷതയുടെ ശക്തമായ വക്താവായിരുന്ന അദ്ദേഹം പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന നിലപാട് എതിർപ്പ് സൃഷ്ടിച്ചത് ശ്രദ്ധേയമാണ്. ഡൽഹിയിലും മറ്റും നിലനിൽക്കുന്ന അടിമവേലയ്ക്കെതിരെ ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടന രൂപവൽക്കരിച്ചാണ് സാമൂഹിക പ്രവർത്തനത്തിലേക്ക് എത്തിയത്.
ആന്ധപ്രദേശിലെ ശ്രീകാകുളത്ത് ജനനം. വാണിജ്യശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടി. കൊൽക്കത്ത സെന്റ് സേവ്യേഴ്സ് കോളജിൽ അധ്യാപകനായും പ്രവർത്തിച്ചു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന സവ്യസാചി മുഖർജിയുടെ ജൂനിയറായി അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ട അദ്ദേഹം 1970-ൽ സന്യാസം സ്വീകരിച്ച് ആര്യസമാജത്തിൽ ചേർന്നു. പ്രവർത്തനമണ്ഡലമായി ഹരിയാന തെരഞ്ഞെടുത്തു.

2008-ൽ നിലപാടുകളോട് വിയോജിപ്പ് പുലർത്തിയ അദ്ദേഹത്തെ ആര്യസമാജ് പുറത്താക്കി. 1970-ൽ ആര്യസഭ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 1977-ൽ ഹരിയാന നിയമസഭയിലെത്തി, തൊഴിൽവകുപ്പ് മന്ത്രിയായി. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് ക്രമേണ പിൻവാങ്ങി മനുഷ്യാവകാശ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും 14 മാസം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ബുദ്ധമുക്തി മോർച്ചയുടെ അധ്യക്ഷൻ, ഇന്റർനാഷണൽ കമ്മീൺ ഓഫ് ജൂറിസ്റ്റിന്റെ പ്രതിനിധി, ഇന്റർനാഷണൽ ആന്റി സ്ലേവറി സൊസൈറ്റിയുടെ പ്രതിനിധി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. റൈറ്റ് ലൈവ്‌ലിഹുഡ്, ആന്റി സ്ലേവറി പുരസ്കാരം, ഫ്രീഡം ആന്റ് റൈറ്റ്സ് അവാർഡ് ഉൾപ്പെടെ ഒട്ടേറേ ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.