Sunday, September 19, 2021

Latest Posts

വിവരദോഷം പ്രസംഗിക്കാനുള്ള അവകാശം എല്ലാ മതങ്ങൾക്കും ഉണ്ട്; അത് ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സംവരണം ചെയ്തിട്ടില്ല

✍️  ലിബി. സി. എസ്

ഇൻഡ്യ ഒരു പ്രത്യേകതരം മതേതരത്വം നിലനിൽക്കുന്ന രാജ്യമാണ് എന്ന് ആർക്കാണ് അറിയാത്തത്? ആയതിനാൽ തന്നെ വിവരദോഷം പ്രസംഗിക്കാനുള്ള അവകാശം എല്ലാ മതങ്ങൾക്കും ഉണ്ട്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിനായി അത് സംവരണം ചെയ്യേണ്ടതില്ല.

ഇല്ലാത്ത സ്വർഗ്ഗത്തിലേക്ക് വിസ കൊടുക്കാനായി വല്ലാത്ത ദൈവത്തിൻറെ പേരിൽ ആളെ പിടിക്കാനും തമ്മിൽ തല്ലിച്ചാകാനുമുള്ള സ്വാതന്ത്ര്യവും എല്ലാവർക്കും ഉണ്ട് . ദൈവമില്ലാത്തവർക്ക് അതോർത്ത് അസ്വസ്ഥരാകേണ്ട കാര്യമില്ലല്ലോ?

എന്നാൽ രണ്ടു ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിലുള്ള ഈ തല്ല് ആവശ്യവും അനിവാര്യവുമാണ്‌. പൂരിപക്ഷക്കാർക്കും വേണമെങ്കിൽ സൗകര്യം പോലെ ഏതെങ്കിലും പക്ഷത്ത് ചേരാവുന്നതാണ്. എന്തായാലും കേരളത്തിലെ മതേതറ വാദികൾ ഇവരെ നിലക്ക് നിർത്തുമെന്നൊന്നും ആർക്കും പ്രതീക്ഷയില്ല. മൂന്നുകൂട്ടരേയും പ്രീണിപ്പിക്കലാണല്ലോ ഇന്ത്യയിലെ മതേതരത്വം? അതിനാൽ ഇവർക്ക് ആരെങ്കിലുമൊക്കെ പ്രതിദ്വന്ദികൾ ഉണ്ടാകേണ്ടതുണ്ട്. അത് പരസ്പരം തമ്മിൽ തല്ലിയാകട്ടെ! അതിൽ രാസത്വരകമായി പ്രവർത്തിക്കുക എന്നതാണ് ഇന്ത്യയെപ്പോലൊരു മതേതറ രാജ്യത്ത് ഒരു എത്തിസ്റ്റിൻറെ കടമ എന്നാണ് ഞാൻ കരുതുന്നത്.
പ്രസവ മത്സരത്തിന് അവാർഡ് വരെ പ്രഖ്യാപിച്ച പാലാ ബിഷപ്പിനെ ബഹുമാനിക്കുന്ന ആളല്ല ഞാൻ. സ്വാഭാവികമായും അദ്ദേഹത്തിൻറെ ഉദ്ഘണ്ട എന്തെന്ന് ആർക്കും മനസിലാകുന്നതേയുള്ളു. എന്നാൽ ഇന്നലെ ബിഷപ്പിന് പിന്തുണയുമായി തെരുവിലിറങ്ങിയ വിശ്വാസികളും അവിശ്വാസികളും ഒക്കെയായ സാദാരണ ജനങ്ങളെ ഞാൻ മാനിക്കുന്നു. അതൊരു ആവശ്യമായിരുന്നു.

അഭിപ്രായം പറഞ്ഞതിന് വീടുകളിലേക്കും തൊഴിൽസ്ഥാപനങ്ങളിലേക്കും മാർച്ച് നടത്തുക, വീടുകളിൽ കയറി അക്രമം നടത്തുക, തൊഴിൽ സ്ഥാപങ്ങളിൽ കയറി അവ അടിച്ചു തകർക്കുക എന്നിവയൊക്കെ ഒരു പ്രത്യേക വിഭാഗത്തിൻറെ സ്ഥിരം കലാപരിപാടികളായി മാറിയിരിക്കുകയാണ്. ബ്രാക്കറ്റിൽ (സ) ഇട്ടതിന് വരെ മതയോളികൾ വീട്ടിലേക്ക് മാർച്ച് ചെയ്യുകയും ഷോപ്പ് തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവം ആലപ്പുഴയിൽ തന്നെ ഉണ്ടായിട്ടുണ്ട്. ലിപിയും അക്ഷരങ്ങളും അവന്റെയൊക്കെ പിതാമഹന്മാർക്ക് സ്ത്രീധനം കിട്ടിയതാണെന്നാണ് അക്ഷര വിരോധികൾ കൂടിയായ ഈ ഗോത്രവർഗ്ഗ ജീവികൾ ധരിച്ചിട്ടുള്ളത്. എങ്കിലും ബ്രാക്കറ്റും(സ)യും ആർക്കും റിസർവ് ചെയ്തുകൊടുത്തിട്ടില്ലന്ന് കോടതി വ്യക്തമാക്കി.

മതവിമർശനം നടത്തിയതിന് സ്റ്റുഡിയോ തകർത്ത സംഭവം അതിന് മുൻപ് ഉണ്ടായിട്ടുണ്ട്. ഒരു മതേതറ പാർട്ടികളും ഇതിനെതിരെയൊന്നും പ്രതികരിച്ച് കണ്ടിട്ടില്ല. സംസ്ഥാനസ്കൂൾ യുവജനോത്സവത്തിൽനിന്നു പെൺകുട്ടികൾ അഭിനയിച്ച ‘റഫീക്ക് മംഗലശ്ശേരിയുടെ കിത്താബ് നാടകം ഒഴിവാക്കി ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിച്ചത് ഇതുപോലെ ചില ഷോകൾ കണ്ടു സർക്കാർ പോലും പേടിച്ചിട്ടാണെന്ന് ആർക്കാണ് അറിയാത്തത്?

അപ്പോൾ ഇതിന് ആരെങ്കിലും ഒരു പരിഹാരം ഉണ്ടാക്കിയല്ലേ പറ്റൂ? അതിന് സന്നദ്ധരായി ഇറങ്ങിയവരെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അത് ചെയ്യേണ്ടവർ ചെയ്യില്ലെങ്കിൽ ചെയ്യുന്നവരെ പിന്തുണയ്ക്കുക. വെള്ള നൈറ്റിക്കാരൻ ബിഷപ്പ് പറഞ്ഞതിനേക്കാൾ വലിയ വിവരദോഷങ്ങൾ ഇന്റർനെറ്റിൽ പരതിയാൽ താടിക്കാരും തലേക്കെട്ടുകാരുമായ പള്ളിക്കൂടത്തിൽ പോകാത്ത പണ്ഡിതന്മാർ പറയുന്നതായ നിരവധിയായ വീഡിയോകൾ ഇതിന് മുൻപേ അപ്‌ലോഡ് ചെയ്തവ ലഭ്യമാണ്.
വിവരദോഷം പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യം പ്രത്യേകതരം മതേതരത്വം ഫോളോ ചെയ്യുന്ന ഇന്ത്യയിൽ എല്ലാ മതനേതാക്കന്മാർക്കുമുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക്! “വിശ്വാസം ന്യൂനപക്ഷം” എന്ന മൂലമന്ത്രമാണ് ഇന്ത്യൻ മതേതരത്വത്തിൻറെ ആപ്തവാക്യം തന്നെ! അതുകൊണ്ട് തലേക്കെട്ടുകാരും താടിക്കാരുമായ പള്ളിക്കൂടം അലർജിയായ പണ്ഡിതന്മാർക്കുള്ള എല്ലാ അവകാശവും, വിദ്യാഭ്യാസമുള്ള പണ്ഡിതന്മാരായ വെള്ള നൈറ്റികാർക്കും ഉണ്ട്. അതെന്താ മതത്തിന്റെപേരിൽ അവകാശം വാങ്ങി വേറെ രാജ്യമുണ്ടാക്കാൻ പോകാത്ത ന്യൂനപക്ഷങ്ങൾക്ക് വിവരദോഷങ്ങൾ പറയാൻപാടില്ല എന്നുണ്ടോ? ഓഹരിവാങ്ങി പോയ ടീമിന്റെ വിവരദോഷങ്ങൾ മാത്രം സഹിച്ചുകൊള്ളണം എന്ന് വല്ല അലിഖിത നിയമവും കേരളത്തിലെ രാഷ്ട്രീയക്കാർ എല്ലാവരും ചേർന്ന് ഐഖ്യകണ്ഡേന പാസാക്കിയിട്ടുണ്ടോ?
വിവരദോഷത്തിന്റെ അപ്പോസ്തലന്മാരയ ആളുകൾ ആണ് ബിഷപ്പ് അങ്ങേരുടെ കുഞ്ഞാടുകളോട് ചില വിസ്മയങ്ങളിൽ ജാഗ്രതപുലർത്താൻ പറഞ്ഞുനടത്തിയ പ്രസംഗത്തിൻറെ പേരിൽ ‘ജിഹാദി കോ ഓഡിനേഷൻ കമ്മറ്റി’ ഉണ്ടാക്കി പതിവ് ആചാരമനുസരിച്ച് ബിഷപ്പ്ഹൗസിലേക്ക് മാർച്ച് ചെയ്യുകയും അങ്ങേർക്കെതിരെ വധഭീഷണിയും കൊലവിളിയുമായി സോഷ്യൽമീഡിയയിലും തെരുവിലുമിറങ്ങിയത്. ഇതെല്ലാം ഒരു പരിധിക്കപ്പുറമായാൽ ജനം പ്രതികരിക്കുക സ്വാഭാവികമാണ്. ജോസഫ് മാഷിൻറെ കൈവെട്ടിയകാലമല്ല ഇത്.

‘നമ്പൂതിരിയെ മനുഷ്യനാക്കുക’; ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’, ‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’, സംഘടിച്ച് ശക്തരാകുക’ തുടങ്ങിയവ നവോത്ഥാന മുദ്രാവാക്യങ്ങൾ ആയിത്തീർന്നതുപോലെ, ഈ ഗോത്രവർഗ്ഗ ജീവികളെ മനുഷ്യനാക്കാൻ “മു:മ: പണ്ഡിതരെ മനുഷ്യരാക്കുക” എന്ന മുദ്രാവാക്യവുമായിട്ടാണ് ഒരു രണ്ടാം നവോത്ഥാന മുന്നേറ്റം ഉണ്ടാകേണ്ടത് എന്ന് തോന്നുന്നു.

വാൽ കഷണം: ഇത് ശബരിമല കലാപ കാലത്ത് മൂരികളും ചാക്കിൽ കയറിയ പോത്തുകളും കൂടി ലഹളക്കാർക്ക് നാരങ്ങാ വെള്ളം കൊടുത്ത് ‘മതസൗഹാർദ്ധ വിസമയം’ പൂത്തുലയിപ്പിച്ചിട്ട് തൊട്ടടുത്ത മാസം സി എ എ വന്നപ്പോൾ ‘ഭരണഘടന തകർന്നേ ഇൻഷാ അള്ളാ ഈങ്ക്വിലാബ്’ എന്ന് അലമുറയിട്ടതുപോലുണ്ട് ബിഷപ്പിൻറെ വർഗ്ഗീയ പരാമർശത്തിനെതിരെയുള്ള ‘മതേതരത്വ വിസ്മയം’ പൂത്തുലയൽ!

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.