Sunday, September 19, 2021

Latest Posts

ആപ്പിളിന്റെ ഐഫോണ്‍ പഴയ മോഡലുകള്‍ക്ക് ഓണ്‍ലൈന്‍ വിപണിയില്‍ വന്‍ വിലക്കുറവ്

ആപ്പിളിന്റെ ലേറ്റസ്റ്റ് മോഡല്‍ ഐഫോണ്‍ അടുത്തദിവസം ഔദ്യോഗികമായി പുറത്തിറങ്ങും. ഇതോടെ പഴയമോഡലുകള്‍ക്ക് വന്‍വിലക്കുറവുമായി ഫ്‌ലിപ്പ്കാര്‍ട്ട് രംഗത്ത്. ആപ്പിള്‍ അതിന്റെ സ്മാര്‍ട്ട്‌ഫോണുകളുടെ അടുത്ത തലമുറ സെപ്റ്റംബര്‍ 14ന് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതോടെയാണ് ഐഫോണുകള്‍ക്ക് ഓണ്‍ലൈന്‍ വിപണിയില്‍ വന്‍ വിലക്കുറവില്‍ നല്‍കുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 13 സീരീസ് കൂടുതല്‍ ശക്തമായ പ്രോസസ്സറും, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹാര്‍ഡ്വെയര്‍ നവീകരണങ്ങളും മറ്റ് വലിയമാറ്റങ്ങളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനിടയിലാണ് ഫ്‌ലിപ്പ്കാര്‍ട്ട് ആപ്പിള്‍ ഐഫോണ്‍ 12 സീരീസ് ഫോണുകളില്‍ ഗണ്യമായ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐഫോണ്‍ 12 മിനിയുടെ 64 ജിബി, 128 ജിബി പതിപ്പുകള്‍ യഥാക്രമം 59,999 രൂപയ്ക്കും 64,999 രൂപയ്ക്കും ലഭ്യമാണ്. രണ്ട് വേരിയന്റുകളുടെയും യഥാര്‍ത്ഥ വില യഥാക്രമം, 69,900,, 74,900 എന്നിവയാണ്. 256 ജിബി വേരിയന്റ് 74,999 രൂപയ്ക്ക് ലഭ്യമാണ്, ഇത് 84,900 രൂപയില്‍ നിന്ന് കുറഞ്ഞു. 64 ജിബി സ്റ്റോറേജുള്ള ആപ്പിള്‍ ഐഫോണ്‍ 12 79,900 ന് പകരം 66,999 രൂപയ്ക്ക് ലഭ്യമാണ്, അതേസമയം 128 ജിബി വേരിയന്റ് 84,900 രൂപയ്ക്ക് പകരം 71,999 ന് ലഭ്യമാണ്. ഐഫോണ്‍ 12 -ന്റെ 256 ജിബി വേരിയന്റ് 81,999 -ന് ലഭ്യമാണ്. 512 ജിബി വേരിയന്റ് 1,45,900 രൂപയ്ക്ക് റീട്ടെയില്‍ ചെയ്യുന്നു. ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ മൂന്ന് വകഭേദങ്ങള്‍ – 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജുള്ളവ – യഥാക്രമം 1,25,900 രൂപയ്ക്കും 1,35,900 രൂപയ്ക്കും 1,55,900 രൂപയ്ക്കും ലഭ്യമാണ്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.