Sunday, September 19, 2021

Latest Posts

പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ആറ് ഭീകരരെ ഡല്‍ഹി പൊലീസ് പിടികൂടി; വന്‍ ആയുധ ശേഖരം കണ്ടെടുത്തു

ഡല്‍ഹി പൊലീസ് ആറ് ഭീകരരെ പിടികൂടി.. പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച രണ്ട് ഭീകരര്‍ അടക്കം ആറ് പേരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടി. നവരാത്രി ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വമ്പൻ സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ആറു പേരെ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഡിസിപിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് ,സംസ്ഥാനങ്ങളിലെ പൊലീസിന്റെ കൂട്ടായ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്.

സീഷൻ ഖമർ, ഒസാമ, ജൻ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബക്കർ, മൂൽചന്ദ്, മുഹമ്മദ് ആമിർ ജാവേദ് എന്നിവരാണ് പിടിയിലായത്. ഒരാളെ കോട്ടയിൽ നിന്നും രണ്ടു പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പാകിസ്ഥാനിലെ ഒരു ഫാം ഹൗസിൽ 15 ദിവസത്തോളം പാർപ്പിച്ചാണ് പരിശീലനം നൽകിയതെന്ന് ചോദ്യം ചെയ്യലിൽ ഭീകരർ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഐഇഡി ബ്ലാസ്‌റ്റുകൾ നടത്താനായിരുന്നു ഇവരുടെ പദ്ധതി.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.