Sunday, September 19, 2021

Latest Posts

തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും

മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്ന കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിനാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരക്ക് സുരേന്ദ്രന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.