Sunday, September 19, 2021

Latest Posts

നര്‍ക്കോട്ടിക് ജിഹാദ് വിവാദം: സമാധാന യോഗം ചേര്‍ന്നു; പാലായില്‍ നടന്ന പ്രതിഷേധ പരിപാടികൾ ‘സ്വയംഭൂ’ ആയി ഉണ്ടായവ; സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് വീണ്ടും ബിസ്മയം!

ലൗ ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പാലായിലും ഈരാറ്റുപേട്ടയിലുമുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് പാലായില്‍ സമാധാനയോഗം ചേര്‍ന്നു. പാലാ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് സമാധാന യോഗം വിളിച്ചു ചേര്‍ത്തത്. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ യോഗത്തില്‍ നടപടിക്ക് ധാരണയായി. പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കള്‍ സമാധാന യോഗത്തില്‍ പങ്കടുത്തു.

പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് ഇവര്‍ യോഗത്തില്‍ അറിയിച്ചു. മത-സാമുദായിക സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

നര്‍ക്കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും മുസ്ലിം ഗ്രൂപ്പുകളിൽ ചെറിയൊരു വിഭാഗത്തിനെങ്കിലും ഇതിൽപങ്കില്ലാതില്ല എന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തില്‍ പറഞ്ഞിരുന്നു. എഴുതി തയാറാക്കിയ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. പ്രസംഗം പിന്നീട് ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ചിലമാധ്യമങ്ങളും രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകരും ചേർന്ന് അതിനെ വിവാദമാക്കുകയായിരുന്നു. ബിഷപ്പ് നടത്തിയതിനേക്കാൾ ഭീകരമായ വിദ്വേഷ പ്രസംഗങ്ങൾ അയ്യോപാവങ്ങളായ എതിർവിഭാഗം നടത്തുന്നവ നെറ്റിൽ ഇപ്പോഴും അവൈലബിൾ ആണ്. എന്നാൽ ഒരു അഭിപ്രായപ്രകടനത്തിന്റെ പേരിൽ ഗുണ്ടായിസം കാണിക്കാനാണ് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമൊക്കെ ഇരവാദമുന്നയിച്ച് രോധിക്കുന്ന ഒരുവിഭാഗം പാലായിൽ ശ്രമിച്ചത്. 

അന്നേദിവസം വൈകിട്ടുതന്നെ ബിഷപ്പ് പ്രസംഗത്തിൽ സൂചിപ്പിച്ച ചെറിയൊരു വിഭാഗത്തിനല്ല തങ്ങൾക്കെല്ലാവർക്കും പങ്കുണ്ടെന്ന് പ്രഖ്യാപിക്കുന്നതിന് സമാനമായി വിവിധ മുസ്ളീം ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും സോഷ്യൽമീഡിയയിലും തെരുവിലും ബിഷപ്പിനെതിരെ കൊലവിളിയുമായി ഇറങ്ങുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പിറ്റേന്ന് പാലായിൽ പൊതുജനങ്ങളും തെരുവിലിറങ്ങി. പാലായിൽ ഇപ്പോൾ സ്ഥിതിഗതികൾ സമാധാനപരമാണ്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.