Sunday, September 19, 2021

Latest Posts

കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ചു; കെപിസിസിയുടെ അവസ്ഥ ഉപ്പുചാക്ക് വെള്ളത്തിലിട്ട പോലെയാണെന്ന് കോടിയേരി

കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കെ പി സി സി അധ്യക്ഷന് അദ്ദേഹം രാജിക്കത്ത് നല്‍കി. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാറിന് പിന്നാലെയാണ് രതികുമാറും കോണ്‍ഗ്രസ് വിട്ടത്. സി പി എം നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനായി അദ്ദേഹം എ കെ ജി സെന്ററിലെത്തി. സി പി എമ്മില്‍ ചേരുമെന്ന് രാജിപ്രഖ്യാപനത്തിന് ശേഷം രതികുമാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കെ പി സി സി ജനറല്‍ സെക്രട്ടറിയാണ് രതികുമാര്‍. ഇതിന് മുമ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടെത്തുമെന്ന് ഇന്നലെ കെ പി അനില്‍കുമാര്‍ സൂചിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുവന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍.പറഞ്ഞു. കെപിസിസിയുടെ അവസ്ഥ ഉപ്പുചാക്ക് വെള്ളത്തിലിട്ട പോലെയാണ്. കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ കൊഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ തുടര്‍ച്ചയായി രാജിവയ്ക്കുന്നത് ഇതാദ്യമായാണ്. വരുന്ന എല്ലാവര്‍ക്കും തുറന്നുവെച്ച പാര്‍ട്ടിയല്ല സിപിഐഎം, ആളുകളെ നോക്കിയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുധേവനൊപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് വിട്ടെത്തിയ രതികുമാറിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎമ്മിലേക്ക് പോയതിന് വിമര്‍ശിക്കുന്ന കോണ്‍ഗ്രസിലെ നേതാക്കള്‍ ബിജെപിയിലേക്കാണ് പോയതെങ്കില്‍ വിമര്‍ശിക്കില്ലെന്നും കോടിയേരി പറഞ്ഞു.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.