Monday, October 18, 2021

Latest Posts

പിടികിട്ടാപ്പുള്ളി മരട് അനീഷ് പിടിയിൽ, രണ്ട് കൂട്ടാളികളും അറസ്റ്റിൽ; ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് അറസ്റ്റ്

ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ. തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് വരുമ്പോൾ വാളയാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനീഷിന്റെ രണ്ട് കൂട്ടാളികളും പൊലീസ് പിടിയിലായി. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇവരെ വാളയാർ പൊലീസ് പിടികൂടിയത്.

ഹൈവേ റോബറി അടക്കം നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് മരട് അനീഷ്. അനീഷിന്റെ കൂട്ടാളികളായ കൊല്ലം സ്വദേശിയായ ഷിനു പീറ്റർ, ചിറ്റൂർ സ്വദേശിയായ വരുൺ എന്നിവരാണ് പിടിയിലായത്. പാലക്കാട് ഹേമാംബിക പൊലീസ് അനീഷിന്റെയും കൂട്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.