Saturday, October 16, 2021

Latest Posts

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി: കാനം രാജേന്ദ്രന്‍

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത വ്യാജമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കനയ്യകുമാര്‍ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ച് നിന്ന് പോരാടുന്ന യുവ നേതാവാണ്. ഒക്ടോബറില്‍ ചേരുന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ കനയ്യകുമാര്‍ പങ്കെടുക്കുമെന്നും ഫേസ് ബുക്ക് കുറിപ്പില്‍ കാനം അറിയിച്ചു. കനയ്യകുമാര്‍ ഇതാദ്യമായല്ല രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം സി പി ഐ വിട്ട് മറ്റെതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ മുമ്പും ഉയര്‍ന്നിരുന്നു.

കനയ്യകുമാര്‍ ഇതാദ്യമായല്ല രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം സി പി ഐ വിട്ട് മറ്റെതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ മുമ്പും ഉയര്‍ന്നിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഏതെങ്കിലും നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് സി പി ഐയെയോ കനയ്യകുമാറിനെയൊ തളര്‍ത്താനാകില്ലെന്നും കാനം പ്രതികരിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന സി പി ഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ കനയ്യ പങ്കെടുക്കുന്നതിന്റെയും ദേശീയ ആസ്ഥാനമായ അജോയ് ഭവനില്‍ എത്തിച്ചേരുന്നതിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നത് വ്യാജ പ്രചാരണക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഫാസിസ്റ്റ് ഭീഷണികള്‍ക്കെതിരെ നിരന്തരം പോരാടുന്ന കനയ്യകുമാര്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഭീഷണിയാണ്. ഗൂഢലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.