Thursday, October 21, 2021

Latest Posts

മതപരിവര്‍ത്തനം കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായം; ന്യൂനപക്ഷം രാജ്യത്തിന്റെ ഖജനാവ് ചോര്‍ത്തുന്നു: വെള്ളാപ്പള്ളി

മതപരിവര്‍ത്തനം ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിങ്ങൾ ഒരു ലവ് ജിഹാദ് നടക്കുമ്പോള്‍ മറുഭാഗത്ത് ഡസന്‍ കണക്കിനാണ് നടക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യം ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി ചോദിച്ചു. ലൗവ് ജിഹാദ് പുതിയ കാര്യമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം താന്‍ പറഞ്ഞിരുന്നുവെന്നും അന്ന് തന്നെ വര്‍ഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇസ്രയേലിൽ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപെട്ട സ്‌ത്രീയായിരുന്നു. പക്ഷെ സംസ്‌കാരം പള‌ളിയിൽ വച്ചാണ് നടന്നത്. ക്രിസ്‌ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും മതംമാറ്റം നടത്തുന്നത്. ഫാദർ റോയി കണ്ണൻചിറ ദീപികയുടെ തലപ്പത്തിരുന്ന് ഈഴവ സമുദായത്തിനെതിരെ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്തതാണ്. വൈദികപട്ടം ആരെക്കുറിച്ചും എന്തും പറയാനുള‌ള ലൈസൻസ് അല്ലെന്നും വെള‌ളാപ്പള‌ളി സൂചിപ്പിച്ചു.

പണം, വീട്, ജോലി, വിവാഹ സഹായം എന്നിവ നല്‍കിയാണ് ക്രൈസ്തവ മതത്തിലെ ചില വിഭാഗങ്ങള്‍ മത പരിവര്‍ത്തനം നടത്തുന്നത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ നിരവധി മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്. ന്യൂനപക്ഷം എന്ന് പറഞ്ഞു കൊണ്ട് രാജ്യത്തിന്റെ ഖജനാവ് മുഴുവന്‍ ചോര്‍ത്തുകയാണ്. സംഘടിത വോട്ട് ബേങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അര്‍ഹതപ്പെട്ടതും അതില്‍ കൂടുതലും ഈ വിഭാഗക്കാര്‍ വാരി കൊണ്ടു പോവുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധയുദ്ധവും നടക്കുന്നില്ല.നാട്ടിലെ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ട്. അതിന് മുസ്ളീം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെളളാപ്പള‌ളി പറഞ്ഞു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.