Thursday, October 21, 2021

Latest Posts

കൊല്ലത്ത് ഭാര്യയെ വസ്ത്രങ്ങൾ വലിച്ചുകീറിയ ശേഷം അയൽവാസികളുടെ മുമ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയുടെ വസ്ത്രങ്ങൾ കീറിയെറിഞ്ഞ ശേഷം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ സ്വദേശി അൻസിലാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സുബിനയെയാണ് കഴിഞ്ഞ ദിവസം രാത്രി അകാരണമായി മർദിച്ചത്. സുബിനയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിനയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും നിലത്ത് തള്ളിയിട്ട് മർദിക്കുകയുമായിരുന്നു.

കുട്ടികളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെത്തി അൻസിലിനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അയൽവാസികളുടെ മുമ്പിലിട്ട് മർദനം തുടരുകയായിരുന്നു. അതിനിടെ സുബിന അടുത്ത ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെയെത്തിയും മർദ്ദനം തുടർന്നു.

വിദേശത്ത് ജോലിയുണ്ടായിരുന്ന അൻസിൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. യുവതിയുടെ പരാതിയിൽ അൻസിലിനെതിരെ കേസെടുത്തു. പത്തുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിന് മുമ്പും ഇയാൾക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ അൻസിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.