Monday, October 18, 2021

Latest Posts

കേരളാ യുക്തിവാദി സംഘത്തിന്റെ പേരുപയോഗിച്ച് ക്ലബ്ബ് ഹൗസിൽ വിദ്വേഷ പ്രചരണം; മുഖ്യമന്ത്രിക്കും ഹൈടെക് സെല്ലിനും പരാതി

കേരളാ യുക്തിവാദി സംഘത്തിന്റെ പേരുപയോഗിച്ച് ക്ലബ്ബ് ഹൗസിൽ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ മുഖ്യമന്ത്രിക്കും ഹൈടെക് സെല്ലിനും പരാതി. സുഡാപ്പികളും സാമൂഹ്യ വിരുദ്ധരുമായ ചില സൈബർ ക്രിമിനലുകളാണ് കേരള യുക്തിവാദി സംഘത്തിന്റെ പേരിൽ വ്യാജ ക്ലബ്ബ് ഉണ്ടാക്കി വിദ്വേഷ പ്രചരണം നടത്തിക്കൊണ്ടിരുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ കേരളാ യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രറ്ററി അഡ്വ. രാജഗോപാൽ വാകത്താനം മുഖ്യമന്ത്രിക്കും ഹൈടെക് സെല്ലിനും പരാതി നൽകുകയായിരുന്നു.

മാന്യമായരീതിയിൽ ആശയ പ്രചരണങ്ങളും ആശയ സംവാദങ്ങളും നടത്തുന്ന രജിസ്റ്റേർഡ് സംഘടനയായ കേരള യുക്തിവാദി സംഘത്തെ അവഹേളിക്കാനുള്ള മതയോളികളുടെ ഗൂഢശ്രമമാണ് ഈ ക്രിമിനൽ നടപടികൾക്ക് പിന്നിൽ. മുൻപ് യുക്തിവാദിയായ സി, രവിചന്ദ്രൻറെ പേരിലും വ്യാജ അകൗണ്ട് നിർമ്മിച്ചിരുന്നു.

ഇതിൽ ഒരാൾ ഒരാൾ സീനിയർ ജേണലിസ്റ്റ് എന്നൊക്കെയാണ് പ്രൊഫൈലിൽ സ്വയം അവകാശപ്പെടുന്നത്. വിവരദോഷികളായ മതയോളികളുടെ ഗ്രൂപ്പിൽ പൊതുസമൂഹത്തിൽനിന്നും ആളെകിട്ടാത്തതിനാൽ വിദ്വേഷ പ്രചരണത്തിന് ആളെ കിട്ടാൻ യുക്തിവാദികളുടെ ലേബലിൽ വരേണ്ട ഒരു ഗതികേടിലാണ് ഇത്തരം ഫണ്ടമെന്റലിസ്റ്റ് ഗ്രൂപ്പുകളെങ്കിലും ഇത്തരം ക്രിമിനലിസം വെച്ചുപൊറുപ്പിക്കത്തക്കതല്ല.

 






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.