Saturday, October 16, 2021

Latest Posts

പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു; മോന്‍സന്റെ വീട്ടില്‍ വനം വകുപ്പും കസ്റ്റംസും റെയ്ഡ് നടത്തി

മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു. മോന്‍സന്‍ മാവുങ്കലിനെ 30ാം തീയതി വരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി. മോന്‍സന്‍ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍.

അതേസമയം മോന്‍സന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം എസിജെഎം കോടതിയിലാണ് മോന്‍സന്‍ മാവുങ്കല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സനിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി. അതിനുശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

അതിനിടെ കലൂരിലെ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വനം വകുപ്പ് റെയ്ഡ് നടത്തി.ക്രൈം ബ്രാഞ്ചിന്റെ പരിശോധനയില്‍ മോണ്‍സന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പിന്റെ മാതൃകയില്‍ ശില്‍പം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഇതിനിടെ മോന്‍സന്റെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തിയിരുന്നു. നികുതി വെട്ടിപ്പ് ഉള്‍പ്പെടെ നടത്തിയിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
നേരത്തെ, ബലാത്സംഗ കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ മോന്‍സണ്‍ ഇടപെട്ടതായാണ് ആരോപണം. നഗ്‌ന വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സണ്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു.

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.