Thursday, October 21, 2021

Latest Posts

പുത്തന്‍ ജാഗ്വാര്‍ ഐ-പേസ് ബ്ലാക്കിന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു

പുത്തന്‍ ജാഗ്വാര്‍ ഐ-പേസിന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാര്‍ ലാൻഡ് റോവര്‍ ഇന്ത്യ അറിയിച്ചു. സവിശേഷമായ ഡിസൈനിന് ആഗോള തലത്തില്‍ അംഗീകാരവും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ജാഗ്വാര്‍ ഐ-പേസിന്റെ ഓള്‍ ഇലക്ട്രിക് പെര്‍ഫോമൻസ് മികവ് കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുകയാണ് ഐ-പേസ് ബ്ലാക്ക് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബ്ലാക്ക് പാക്ക് പനോരമിക് റൂഫ് തുടങ്ങിയ നിരവധി അധിക ഫീച്ചറുകള്‍ ഈ സവിശേഷമായ ഐ-പേസില്‍ സ്റ്റാൻഡേര്‍ഡായി ഉള്‍പ്പെടുത്തിയിരിക്കുന്നു. തെളിഞ്ഞ നവീനമായ ലുക്കിന് 48.26 cm (19) ഡയമണ്ട് ടേണ്‍ഡ് വിത്ത് ഗ്ലോസ് ഡാര്‍ക്ക് ഗ്രേ കോണ്‍ട്രാസ്റ്റിലുള്ള വീലുകള്‍ മിഴിവ് വര്‍ധിപ്പിക്കുന്നു. അരൂബ, ഫാരലണ്‍ പേള്‍ ബ്ലാക്ക് പ്രീമിയം മെറ്റാലിക് പെയ്ന്റുകള്‍ എന്നീ വിസ്മയകരമായ നിറങ്ങളില്‍ ഐ-പേസ് ബ്ലാക്ക് ലഭ്യമാണ്.

2019 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈൻ ഓഫ് ദ ഇയര്‍, വേള്‍ഡ് ഗ്രീൻ കാര്‍ എന്നീ മൂന്ന് പ്രശസ്ത പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ 88 ആഗോള വാഹന അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ആഗോള തലത്തില്‍ വിജയം വരിച്ച ഐ-പേസ് ജാഗ്വാറിന്റെ നാളത്തെ ഓള്‍-ഇലക്ട്രിക് വാഹനങ്ങളുടെ മുൻഗാമിയാണ്.

അതിമനോഹരമായ ഡിസൈനുകളും പുതുതലമുറ സാങ്കേതികവിദ്യകളും നൂതനാശയങ്ങളുമായെത്തുന്ന യഥാര്‍ഥ ഇലക്ട്രിക് ആഢംബര ബ്രാൻഡായിരിക്കും 2025 മുതല്‍ ജാഗ്വാര്‍ എന്നും കമ്പനി പറയുന്നു.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.