Sunday, October 17, 2021

Latest Posts

ലോകനാഥ് ബഹ്‌റയുടെ സുഹൃത്ത്, അനിത പുല്ലയിയെ പൊളിച്ചടുക്കി വിനു വി ജോണ്‍; പ്രകോപിതയായി രമേശ് ചെന്നിത്തലക്ക് എതിരെ ഗുരുതരമായ ആരോപണവുമായി അനിത

മുൻ ഡി.ജി.പി ലോകനാഥ് ബഹ്‌റയുടെ സുഹൃത്ത്, പ്രവാസിയായ നന്മമരം അനിത പുല്ലയിയെ പൊളിച്ചടുക്കി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍. വിനുവിന്റെ ചോദ്യത്തില്‍ പ്രകോപിതയായ അനിത ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. 25 കോടിയുടെ ബിസിനസ്സ് ഇടപാട് ചെന്നിത്തല മോന്‍സുമായി നടത്തിയെന്നാണ് അനിതയുടെ ആരോപണം.

‘താന്‍ ഒരു പരാതി കൊടുത്തിട്ട് പോലും നടപടി സ്വീകരിക്കാതിരുന്ന ലോകനാഥ് ബഹ്‌റ, പ്രവാസിയായ അനിത നല്‍കിയ പരാതിയില്‍ നടപടി പെട്ടന്ന് സ്വീകരിക്കുന്നത് എന്തു കൊണ്ടാണെന്ന” വിനു വി ജോണിന്റെ ചോദ്യത്തിനു മുന്നില്‍, അനിത ശരിക്കും വിയര്‍ക്കുകയാണുണ്ടായത്. ലോകനാഥ് ബഹ്‌റയും മോന്‍സനുമായുള്ള അനിതയുടെ ബന്ധവും, അത് തകര്‍ന്നതിലെ രോഷവും എല്ലാം വെളിവാക്കപ്പെട്ട ചര്‍ച്ച കൂടിയായായി വെള്ളിയാഴ്ചത്തെ ഏഷ്യാനെറ്റ് ന്യൂസ്‌ അവര്‍ മാറി.

ഓരോ കേസിലും അനിത ഇടപെടുന്നത് എന്തടിസ്ഥാനത്തിലാണ് എന്നതും, എങ്ങനെ ലോക കേരളസഭയില്‍ അംഗമായി എന്ന ചോദ്യത്തിനും, അനിതക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. സമീപ കാലത്ത് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചര്‍ച്ചയാണ് വെള്ളിയാഴ്ച ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ നടന്നത്. ഇതില്‍ അനിത രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടത്തിയ ഗുരുതര വെളിപ്പെടുത്തല്‍ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചയാകും. വളരെ സൗമ്യമായ ചിലചോദ്യങ്ങളിലൂടെ അനിതയെ പ്രകോപിപ്പിക്കുകയായിരുന്നു വിനു വി ജോണ്‍.

അനിത പറയുന്നതിങ്ങനെ…

“മോൻസന് ബെഹ്റയെ പരിചയപ്പെടുത്തിയത് താനാണ്. ഒരു കൌതുകത്തിന് ഈ മ്യൂസിയം കാണിക്കാമെന്ന് കരുതിയാണത്. മോൻസനെ ആദ്യമായി കണ്ടത് രണ്ട് വർഷം മുമ്പാണ്. എന്നാൽ ഇതിനെല്ലാം ശേഷം മോൻസനെ സൂക്ഷിക്കണമെന്ന് ലോക്നാഥ് ബെഹ്റ മുന്നറിയിപ്പു നൽകിയിരുന്നു.

തട്ടിപ്പ് വ്യക്തമായപ്പോൾ ഞാൻ തന്നെയാണ് പൊലീസിന് വിവരം നൽകിയത്. ഡിജിപി ആയിരിക്കെയാണ് ഈ മുന്നറിയിപ്പ് നൽകിയതെന്നും അനിത പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ്. മോൻസനുമായി ബിസിനസ് ബന്ധങ്ങളില്ല. മോൻസനുമായി പരിചയപ്പെട്ടത് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായാണ്. അച്ഛന്റെ സംസ്കാര ചടങ്ങിൽ വച്ചാണ് ആദ്യ പരിചയം. ഇറ്റാലിയൻ പൌരനെയാണ് താൻവിവാഹം ചെയ്തതെങ്കിലും താൻ ഇപ്പോഴും ഇന്ത്യൻ പൌരത്വമാണ് സൂക്ഷിക്കുന്നത്.

ലോക്നാഥ് ബെഹ്റയെ പരിചയപ്പെട്ടത് സംഘടനയുടെ ഭാഗമായാണ്. അദ്ദേഹവുമായി സൌഹൃദമുണ്ടായിരുന്നു. ഒരു പെണ്ണിന്റെ സൌഹൃദം മലയാളികൾ എന്നും തെറ്റിദ്ധരിക്കാറുണ്ട്. അത്തരത്തിലൊരു സൌഹൃദമല്ല. ഒരു കേസിന്റെ ഭാഗമായാണ് ബെഹ്റയെ വിളിക്കുന്നത്. ഫേസ്ബുക്ക് ചിത്രങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിനാണ് ബെഹ്റയുമായി ബന്ധപ്പെടുന്നത്. തുടർന്ന് പല തവണ ഇത്തരം കാര്യങ്ങൾക്കായി സമീപിച്ചിട്ടുണ്ട്.
ഡിഐജി സുരേന്ദ്രനെ മോൻസന്റെ വീട്ടിൽ വച്ചാണ് കാണുന്നത്. സൌഹൃദം വളർത്തിയെടുക്കാൻ മോൻസന് പ്രത്യേക കഴിവുണ്ട്. മോൻസന്റെ സൌഹൃദത്തിൽ പെട്ടുപോയ ആളാണ് ഞാനും. മോൻസൻ സംഘടനയുടെ ഭാഗമായത് ഏകദേശം മൂന്ന് വർഷം മുമ്പാണ്. ചേർത്തല ആർടിഓയുമായി ബന്ധപ്പെട്ട് ഒരു കേസുണ്ടായിരുന്നു. ജാതിപ്പേര് വിളിച്ച കേസിൽ കുടുക്കിയതാണെന്നും അത് പരിഹരിക്കാൻ സഹായം ചോദിച്ചതിന്റെ ഭാഗമായാണ് ബെഹ്റയെ സമീപിച്ചത്. തെളിവ് സഹിതം അദ്ദേഹത്തിന് നൽകുകയായിരുന്നു.

എട്ടോ ഒമ്പതോ തവണ ഡിജിപിയെ കണ്ടിട്ടുണ്ടാകുമെന്നും, അതെല്ലാം പൊലീസ് ആസ്ഥാനത്താണ്. ഹയാത്തിലെത്തിയപ്പോൾ യതീഷ് ചന്ദ്രയടക്കമുള്ള ഉദ്യോഗസ്ഥരോടൊപ്പം ഫോട്ടോ എടുത്തുവെന്ന് മാത്രമേയുള്ളൂ. അന്ന് കൊക്കോൺ കോൺഫറൻസിലൊന്നും പങ്കെടുത്തിട്ടില്ല. അന്ന് ഒരു ഫാദർ ആവശ്യപ്പെട്ട പ്രകാരമാണ് അവിടെ എത്തിയത്.

മോൻസനെ സൂക്ഷിക്കണമെന്ന് ഡിജിപിയായിരുന്ന സമയത്ത് ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. തട്ടിപ്പുകളൊന്നും അന്ന് പുറത്തുവന്നിട്ടില്ല. അതുകൊണ്ടായിരിക്കാം അന്ന് നടപടികൾ ഉണ്ടാവാതിരുന്നത്. ലോകകേരള സഭയിൽ ഭർത്താവ് ഫിൽ ചെയ്ത് അപേക്ഷ നൽകിയതിന് പിന്നാലെ വെരിഫിക്കേഷൻ നടത്തിയതിന് പിന്നാലെയാണ് ലോകകേരള സഭയിൽ അംഗമായത്. പ്രവാസി മലയാളി ഫെഡറേഷനിൽ ഇപ്പോഴും അംഗമാണ് മാറ്റിയതായി ആരും അറിയിച്ചിട്ടില്ല- അനിത പറഞ്ഞു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.